ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണം: ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റാ​ൾ ഒ​രു​ക്കി
Tuesday, November 19, 2019 11:32 PM IST
ഷൊ​ർ​ണൂ​ർ: ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ല​വേ​ല​യി​ൽ ഏ​ർ​പ്പെ​ടു​ന്ന തെ​രു​വി​ൽ അ​ല​യു​ന്ന ഭി​ക്ഷ​യാ​ചി​ക്കു​ന്ന കു​ട്ടി​ക്ക​ട​ത്തി​ന് വി​ധേ​യ​രാ​കു​ന്ന പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റാ​ൾ ഒ​രു​ക്കി.

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ വി​ജ​യ​ൻ സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ പി.​സു​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ദ​ത്തെ​ടു​ക്ക​ൽ ഫോ​സ്റ്റ​ർ കെ​യ​ർ, കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ല​ഘു​ലേ​ഖ​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് അ​ക​ത്തും പു​റ​ത്തു​മു​ള​ള കെ​ട്ടി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​വി​ഷ​യ​ങ്ങ​ളു​മാ​യി സം​ബ​ന്ധി​ച്ച സ്റ്റി​ക്ക​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ർ സ്റ്റാ​ൾ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ് ശ​ര​ണ​ബാ​ല്യം റെ​സ്ക്യൂ ഓ​ഫീ​സ​ർ അ​ശ്വ​ത് മു​ര​ളി, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ യാ​ദ​വ്, ട്രാ​ഫി​ക്ക് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ്, ഡെ​പ്യൂ​ട്ടി സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ലി​ജി​ൻ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ്, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​ർ എം.​മ​നീ​ഷ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ൽ 300-ല​ധി​കം ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി.