യോ​ഗം ഇ​ന്ന്
Tuesday, November 19, 2019 11:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഹ​സ​ൻ​കോ​യ ര​ക്ഷാ​ധി​കാ​രി​യാ​യ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക്ക് മൂ​ന്നി​ന് കോ​ട​തി​പ്പ​ടി എ​മ​റാ​ൾ​ഡ് ഹോ​ട്ട​ലി​ലാ​ണ് യോ​ഗം ന​ട​ക്കു​ക. ജി​ല്ലാ കാ​ബി​ന​റ്റ് അം​ഗം പി.​ജെ.​കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജോ​ബി.​വി. ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

യോ​ഗ​ത്തി​ൽ സം​സ്ഥാ​ന, ജി​ല്ലാ, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ബാ​ബു, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ജാ ഹു​സൈ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ പി. ​അ​സ്ക​ർ അ​ലി, ടി.​കെ.​ഷൗ​ക്ക​ത്ത് അ​ലി, കെ.​പി.​ടി അ​ഷ്റ​ഫ്, കെ.​പി.​ടി.​നാ​സ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.