ന​ഗ​ര​സ​ഭാ സെ​ർ​വ​ർ ത​ക​രാ​ർ: വി​ധ​വ​ക​ൾ​ക്കു​ള്ള സാ​ക്ഷ്യ​പ​ത്രം വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ
Wednesday, November 20, 2019 11:00 PM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സെ​ർ​വ​ർ ത​ക​രാ​ർ​മൂ​ലം വി​ധ​വ​ക​ൾ​ക്കു​ള്ള സാ​ക്ഷ്യ​പ​ത്രം വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. വി​ധ​വ​ക​ൾ​ക്ക് പെ​ൻ​ഷ​ന് ആ​വ​ശ്യ​മാ​യ സാ​ക്ഷ്യ​പ​ത്ര​മാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ വ​ഴി ല​ഭ്യ​മാ​ക്കേ​ണ്ട​ത്. വി​ധ​വാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ഓ​രോ​വ​ർ​ഷ​വും ത​ങ്ങ​ൾ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന സാ​ക്ഷ്യ​പ​ത്രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രി​ൽ​നി​ന്നും വാ​ങ്ങി ന​ല്ക​ണ​മെ​ന്നാ​ണ് ച​ട്ടം.
എ​ന്നാ​ൽ ഷൊ​ർ​ണൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ സാ​ക്ഷ്യ​പ​ത്രം ന​ല്കാ​തെ ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ര​ന്ത​രം മ​ട​ക്കി അ​യ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സെ​ർ​വ​ർ ത​ക​രാ​റാ​ണ് വി​ല്ല​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി​മ​ല നേ​രി​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
അ​തേ​സ​മ​യം വ​ർ​ഷ​ങ്ങ​ളാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഈ ​വ​ർ​ഷ​വും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥന്മാ​രു​ടെ സാ​ക്ഷ്യ​പ​ത്രം മ​തി​യെ​ന്നാ​ണ് ത​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ച്ച​തെ​ന്നാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. മ​റ്റു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കി​യ​താ​യും ഇ​വ​ർ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യി​ൽ വി​ധ​വാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന അ​യ്യാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്രം ന​ല്കേ​ണ്ട​തു​ണ്ട്. ഇ​ത്ര​യ​ധി​കം അ​പേ​ക്ഷ​ക​ൾ എ​ത്തു​ന്പോ​ൾ സ​ർ​വ​ർ ത​ക​രാ​റാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ​ർ​ഷ​ങ്ങ​ളാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ തു​ട​ർ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും ഇ​ക്കാ​ര്യ​മ​റി​യാ​തെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി തി​ക്കും തി​ര​ക്കും കൂ​ട്ടു​ക​യാ​ണ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
എ​ന്താ​യാ​ലും ദി​വ​സ​ങ്ങ​ളാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ​ടി​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. അ​തേ​സ​മ​യം നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ ഒ​രേ​സ​മ​യം ല​ഭി​ക്കു​ന്പോ​ൾ ഇ​വ​ർ​ക്കെ​ല്ലാം വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ പ്രാ​യോ​ഗി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ഇ​തി​ന് കാ​ര​ണം സെ​ർ​വ​ർ ത​ക​രാ​റാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.