സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ല്കി
Wednesday, November 20, 2019 11:00 PM IST
പാ​ല​ക്കാ​ട്: ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​ങ്ങ​ളോ​ടെ വി​ജ​യ​കി​രീ​ടം ചൂ​ടി​യ ജി​ല്ലാ ടീ​മി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​വേ​ല്പ് ന​ല്കി. ജി​ല്ല​യു​ടെ അ​ഭി​മാ​ന​ങ്ങ​ളാ​യ കാ​യി​ക താ​ര​ങ്ങ​ളേ​യും പ​രി​ശീ​ല​ക​രേ​യും പി​എം​ജി​എ​ച്ച്എ​സ് എ​സ് പ​രി​സ​ര​ത്തു​നി​ന്ന് ബാ​ന്‍റ് വാ​ദ്യ​ത്തോ​ടെ​യും നൂ​റു​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ​യും സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ഗ​വ​ണ്‍​മെ​ന്‍റ് മോ​യ​ൻ എ​ൽ​പി സ്കൂ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.
തു​ട​ർ​ന്ന ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​തി​ൻ ക​ണി​ച്ചേ​രി, ജി​ല്ലാ സ്കൂ​ൾ സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജി ജോ​സ​ഫ്, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജ​യ​പ്ര​കാ​ശ്, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ്, എ​ഇ​ഒ സു​ബ്ര​ഹ്മ​ണ്യ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഉ​ദ​യ​ൻ, അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ എം.​എ.​അ​രു​ണ്‍​കു​മാ​ർ, ക​രീം പ​ടു​കു​ണ്ടി​ൽ, ഹ​മീ​ദ് കൊ​ന്പ​ത്ത്, എ.​ജെ. ശ്രീ​നി, സ​തീ​ഷ് മോ​ൻ, പൗ​ലോ​സ്, വി.​യു.​ജോ​ണ്‍​സ​ണ്‍, പി.​എ​സ്.​ജ​വ​ഹ​ർ, വി.​എ.​എം.​യൂ​സ​ഫ്, എം.​കെ.​മു​ബാ​റ​ക്, മേ​ള​ക​ളു​ടെ സെ​ക്ഷ​ൻ സൂ​പ്ര​ണ്ട് പി.​ത​ങ്ക​പ്പ​ൻ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​തി​നി​ധി അ​നി​ൽ, മോ​യ​ൻ എ​ൽ​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക മ​ണി​യ​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ഷം​സു​ദീ​ൻ, കാ​യി​കാ​ധ്യാ​പ​ക​രാ​യ ച​ന്ദ്ര​ൻ മു​ത​ല​മ​ട, ജാ​ഫ​ർ ബാ​ബു, രാ​മ​ച​ന്ദ്ര​ൻ, സി​ജി​ൻ പ്ര​സം​ഗി​ച്ചു.