അ​ടി​പ്പെ​ര​ണ്ട​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Tuesday, December 3, 2019 11:06 PM IST
നെന്മാ​റ: വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. അ​യി​ലൂ​ർ ചോ​റ​പ്പാ​ടം ആ​റ്റു​പു​റ​ത്ത് വീ​ട്ടീ​ൽ ജോ​സ​ഫി​ന്‍റെ വീ​ടാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ തീ​പ​ട​ർ​ന്ന് ക​ത്തി​ന​ശി​ച്ച​ത്.

വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള റ​ബ​ർ​പു​ര​യി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. മൂ​ന്നു​മു​റി​ക​ളും, അ​ടു​ക്ക​ള​യും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. മു​ൻ​വ​ശ​ത്തെ മു​റി​ക​ൾ കോ​ണ്‍​ക്രീ​റ്റാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്തേ​ക്ക് തീ​പ​ട​ർ​ന്നി​ല്ല.

പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മ​റ്റൊ​രു ഗ്യാ​സ് സി​ലി​ണ്ട​ർ കൂ​ടി​യു​ണ്ടെ​ന്ന​തി​നാ​ൽ പ​ല​രും അ​ടു​ത്തി​ല്ല. ഇ​തി​ലെ ഗ്യാ​സ് ലീ​ക്കാ​യി പു​റ​ത്തു​പോ​കു​ക​യും ചെ​യ്തു. അ​ടു​ക്ക​ളി​യി​ലും മു​റി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ൽ​ക്കൂ​ര​യി​ലെ ക​ഴു​ക്കോ​ലും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ടി​വി, വാ​ഷിം​ഗ് മെ​ഷീ​ൻ, ഫ്രി​ഡ്ജ്, ടൈ​ല​റിം​ഗ് മെ​ഷീ​ൻ, വ​സ്ത്ര​ങ്ങ​ൾ വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​ഴു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ആ​ല​ത്തൂ​രി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. വാ​ഹ​ന​മെ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ൽ തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ൽ​നി​ന്ന് വെ​ള്ളം പ​ന്പ് ചെ​യ്താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് തീ​യ​ണ​ച്ച​ത്. തീ ​ക​ത്തു​ന്ന സ​മ​യ​ത്ത് വീ​ടി​നു​ള്ള ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി.