ഉൗ​ട്ടു​തി​രു​ന്ന​ാൾ
Tuesday, December 3, 2019 11:06 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നെ​ല്ലി​പ്പു​ഴ സെ​ന്‍റ് ജെ​യിം​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഇ​ന്ന​ലെ​ രാ​വി​ലെ 9.30 മു​ത​ൽ ജ​പ​മാ​ല, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന തു​ട​ങ്ങി​യ തി​രു​ക്ക​ർ​മ​ങ്ങ​ളു​ണ്ടാ​യി. ഫാ. ​ആ​ന്‍റ​ണി കാ​ന​പ്പി​ള്ളി മു​ഖ്യ​കാ​ർ​മി​ക​നാ​യി വി​ശ്വാ​സി​ക​ൾ​ക്ക് വ​ച​ന​സ​ന്ദേ​ശ​വും ന​ല്കി. ഫാ.​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ, ഫാ.​ആ​ന്‍റ​ണി പു​ല്ലു​വി​ള, ഫാ.​ബി​ജു തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ഉൗ​ട്ടു​നേ​ർ​ച്ച​യു​മു​ണ്ടാ​യി.

ഗാ​ന്ധി സ​ങ്ക​ല്പയാ​ത്ര

അ​ഗ​ളി: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജന്മവാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ബി​ജെ​പി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ​ങ്ക​ല്പ​യാ​ത്ര ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വേ​ണു​ഗോ​പാ​ൽ, എ.​പി. സു​മേ​ഷ് കു​മാ​ർ, ടി.​വി.​സ​ജി, കെ.​ശ്രീ​നി​വാ​സ​ൻ, വി.​ധ​ർ​മ​രാ​ജ്, എ.​പി.​അ​നീ​ഷ്, പി.​സി.​മോ​ഹ​ൻ ദാ​സ്, കെ.​കെ.​ഹ​രി, എം.​മു​രു​കേ​ശ്, ക​വി​ത, രാ​മ​സ്വാ​മി ദേ​വ​രാ​ജ്, ബി​ജു, എം. ​സു​ബ്ര​മ​ഹ്ണ്യ​ൻ പ്ര​സം​ഗി​ച്ചു.