ക​ല്യാ​ണ​മ​ണ്ഡ​പം പൊ​ളി​ച്ചു തു​ട​ങ്ങി
Tuesday, December 3, 2019 11:08 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ല​പ​ഴ​ക്ക​മു​ള്ള വ​ണ്ടാ​ഴി​യി​ലെ പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പം പൊ​ളി​ച്ചു​നീ​ക്കി സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ ക​ല്യാ​ണ​മ​ണ്ഡ​പം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി.
എം​എ​ൽ​എ​യു​ടെ ഒ​രു കോ​ടി​രൂ​പ ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. മൂ​ന്നു നി​ല കെ​ട്ടി​ട​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ത് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ഇ​തി​നാ​ൽ ര​ണ്ടു​നി​ല കെ​ട്ടി​ട​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക. പി​ന്നീ​ട് കൂ​ടു​ത​ൽ ഫ​ണ്ട് ക​ണ്ടെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.