ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്ക് നാ​ണ​യ​ത്തു​ട്ടു​ക​ൾ വ​ലി​ച്ചെ​റി​യ​രു​ത്
Tuesday, December 3, 2019 11:08 PM IST
പാലക്കാട്: ദേ​ശീ​യ പാ​ത​ക​ളു​ടേ​യും മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ളു​ടേ​യും വ​ശ​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന വി​വി​ധ മ​ത​സ്ഥ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് നാ​ണ​യ​ത്തു​ട്ടു​ക​ൾ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത് റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കും മ​റ്റു വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും കാ​ര​ണ​മാ​വു​ന്നു. പ്ര​സ്തു​ത വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നാ​ണ​യ​ത്തു​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മ​റ്റ് സു​ര​ക്ഷി​ത മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.