ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പ്: മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു
Friday, December 6, 2019 1:00 AM IST
കോ​യ​ന്പ​ത്തൂ​ർ: എ​യ​ർ​ഫോ​ഴ്സി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ദ​ന്പ​തി​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ല​ങ്ക​ൽ റോ​ഡ് വെ​ങ്ക​ടാ​ച​ലം​ന​ഗ​ർ ക​റു​പ്പ​സ്വാ​മി (40), ഭാ​ര്യ രാ​ജേ​ശ്വ​രി (35), സൂ​ലൂ​ർ വീ​ര​സ്വാ​മി (58) എ​ന്നി​വ​രാ​ണ് സെ​ൽ​വ​പു​രം എ​ൻ​എ​സ് കെ ​വീ​ഥി ഷ​ണ്‍​മു​ഖ​നാ​ഥ​ന്‍റെ (53) പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
സൂ​ലൂ​ർ എ​യ​ർ​ഫോ​ഴ്സ് കാ​ന്‍റീ​നി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് വീ​ര​സ്വാ​മി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ഷ​ണ്‍​മു​ഖ​നാ​ഥ​നി​ൽ​നി​ന്നും 15 ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ജോ​ലി ന​ല്കി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഷ​ണ്‍​മു​ഖ​നാ​ഥ​ൻ ഇ​വ​രി​ൽ​നി​ന്നും പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 2.5 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് തി​രി​ച്ചു​കൊ​ടു​ത്ത​ത്. താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് മ​ന​സി​ലാ​ക്കി​യ ഷ​ണ്‍​മു​ഖ​നാ​ഥ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും പ​രാ​തി പ്ര​കാ​രം പോ​ലീ​സ് വീ​ര​സ്വാ​മി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.
തീ​പി​ടി​ത്തം: ബാ​ഗു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി
കോ​യ​ന്പ​ത്തൂ​ർ: ബാ​ഗ് ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബാ​ഗു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. ഇ​സ്മാ​യി​ൽ സ്ട്രീ​റ്റി​ലു​ള്ള പാ​ണ്ഡ്യ​ന്‍റെ ക​ട​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം. രാ​വി​ലെ എ​ട്ടി​ന് ക​ട​യു​ടെ മു​ക​ൾ​ഭാ​ഗ​ത്തു​നി​ന്നും തീ ​ഉ​യ​രു​ന്ന​തു ക​ണ്ട​തോ​ടെ പോ​ലീ​സി​നെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യി​ലും വി​വ​ര​മ​റി​യി​ച്ചു.
സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ തീ​യ​ണ​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ വ​രു​ന്ന ബാ​ഗു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. സം​ഭ​വ​ത്തെ​പ്പ​റ്റി വെ​റൈ​റ​റി ഹാ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: കു​ന്നൂ​രി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. നീ​ല​ഗി​രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​ന്നൂ​ർ, മേ​ട്ടു​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. റോ​ഡി​ലെ പ​ല​യി​ട​ങ്ങ​ളി​ലാ​യി വീ​ണു​കി​ട​ന്ന പാ​റ​ക​ളും മ​ര​ങ്ങ​ളും മ​ണ്ണും അ​ധി​കൃ​ത​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പാ​ത​യി​ൽ ശ്ര​ദ്ധ​യോ​ടെ യാ​ത്ര​ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
കോ​യ​ന്പ​ത്തൂ​ർ: ജ​ൽ​ശ​ക്തി അ​ഭി​യാ​നെ​പ്പ​റ്റി തി​രു​മ​ല​യം​പ്പാ​ള​യം നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര​വു​മാ​യി ചേ​ർ​ന്നാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്. കി​ണ​ത്തു​ക​ട​വ് എം​എ​ൽ​എ ഷ​ണ്‍​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നീ​യ​റിം​ഗ് മേ​ധാ​വി​യും ശാ​സ്ത്ര​ഞ്ജ​നു​മാ​യ ഡോ. ​കു​മാ​ര വ​ടി​വേ​ലു, നാ​ഗ​രാ​ജ് ഫ്രെ​ഡ​റി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​രു​ദ്ധ​ൻ അ​വാ​ർ​ഡ് ന​ല്കി.

യോ​ഗം 17 ന്
പാലക്കാട്: ജി​ല്ലാ​ത​ല ബാ​ങ്കി​ങ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം 17 ന് ​രാ​വി​ലെ 10.15 ന് ​സാ​യൂ​ജ്യം റെ​സി​ഡ​ൻ​സി​യി​ൽ ചേ​രും. എ​ല്ലാ ഡി.​എ​ൽ.​ആ​ർ.​സി അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു.