തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള വി​ദ്യാ​ഭ്യാ​സ രീ​തി തെ​ര​ഞ്ഞെ​ടു​ക്ക​ണം: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി
Saturday, December 7, 2019 11:21 PM IST
പാലക്കാട്: തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ രീ​തി വി​ദ്യാ​ർ​ഥി​ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പു മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ളോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ ചി​റ്റൂ​ർ ഗ​വ. കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച ല​ക്ഷ്യ മെ​ഗാ ജോ​ബ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​ത്തേ​ക്കാ​ൾ തൊ​ഴി​ല​ധി​ഷ്ടി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ചോ​ദി​ത​രാ​ക്ക​ണ​മെ​ന്നും എ​വി​ടെ​യൊ​ക്കെ​യാ​ണ് തൊ​ഴി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ല​ക്ഷ്യ മെ​ഗാ ജോ​ബ് ഫെ​സ്റ്റ് മൂ​ലം സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​രു​പ​തോ​ളം സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. ബാ​ങ്കി​ങ്, ഐ.​ടി, അ​ക്കൗ​ണ്ടിം​ങ്, ടീ​ച്ചിം​ങ് ഓ​ഫീ​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സെ​യി​ൽ​സ് ആ​ന്‍റ് മാ​ർ​ക്ക​റ്റിംഗ്, ഹോ​സ്പി​റ്റാലി​റ്റി, ഫി​നാ​ൻ​സ്, ഇ​ൻ​ഷൂ​റ​ൻ​സ്, ഡ്രൈ​വ​ർ, കു​ക്ക്, സെ​ക്യൂ​രി​റ​റി മേ​ഖ​ല​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ജോ​ബ് ഫെ​സ്റ്റ് ന​ട​ത്തി​യ​ത്.

ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​മ​ധു അ​ധ്യ​ക്ഷ​നാ​യി. കോ​ഴി​ക്കോ​ട് മേ​ഖ​ല എം​പ്ലോ​യ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മോ​ഹ​ൻ ലൂ​ക്കോ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​കെ രാ​ജേ​ന്ദ്ര​ൻ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. വി ​മു​രു​ക​ദാ​സ്, ചി​റ്റൂ​ർ ഗ​വ. കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​എ​ൻ വീ​ര​മ​ണി​ക​ണ്ഠ​ൻ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ (വി​ജി​ല​ൻ​സ്) എം.​സു​നി​ത സം​സാ​രി​ച്ചു.