ടൗ​ണ്‍ ബ​സു​ക​ൾ ജ​പ്തി ചെ​യ്തു
Saturday, December 7, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ടൗ​ണ്‍ ബ​സു​ക​ൾ ജ​പ്തി ചെ​യ്തു. അ​ന്നൂ​ർ ക​ഞ്ച​പ്പി​ള്ളി മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യ​യും ന്യൂ​ട്രീ​ഷ്യ​നു​മാ​യ പ​രി​മ​ള പ്രി​യ​യു​ടെ മ​ര​ണ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജ​പ്തി​ന​ട​പ​ടി.

2015 ന​വം​ബ​ർ 21-ാം തീ​യ​തി​യാ​ണ് കീ​ര​ണ​ത്ത​ത്തി​ൽ ബൈ​ക്കി​ൽ ടൗ​ണ്‍ ബ​സ് ഇ​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​മ​ള​പ്രി​യ മ​രി​ച്ച​ത്. മ​ര​ണ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു കു​ടും​ബാം​ഗ​ങ്ങ​ൾ മൂ​ന്നാ​മ​ത് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ല്കി​യ കേ​സി​ൽ 72.40 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്കാ​ൻ 2018 ഫെ​ബ്രു​വ​രി 18ന് ​വി​ധി​പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ വി​ധി​വ​ന്ന് ര​ണ്ടു​വ​ർ​ഷ​മാ​യും ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​വി​ഷ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​തി​രു​ന്ന​തി​നാ​ൽ പ​ലി​ശ​സ​ഹി​തം തു​ക 94 ല​ക്ഷ​മാ​യി വ​ർ​ധി​ച്ചി​രു​ന്നു. ഇ​തി​നാ​ൽ മ​ജി​സ്ട്രേ​റ്റ് സ​ഞ്ജ​യ​പ്പ മൂ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ബ​സു​ക​ൾ ജ​പ്തി​ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ഇ​തേ തു​ട​ർ​ന്ന് അ​ഞ്ച്, 10, 17 എ​ന്നീ ന​ന്പ​ർ ബ​സു​ക​ളാ​ണ് ജ​പ്തി ചെ​യ്ത​ത്.