സം​സ്ഥാ​ന​ത്തെ ആ​ദ്യ ട്രാ​ൻ​സ്ജ​ൻ​ഡ​ർ കാ​ന്‍റീ​ൻ 13ന് ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Tuesday, December 10, 2019 12:51 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ ട്രാ​ൻ​സ് ജ​ൻ​ഡ​ർ കാ​ന്‍റീ​ൻ 13ന് ​പാ​ല​ക്കാ​ട് ക​ള​ക്ടറേറ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കാ​ന്‍റീ​ൻ തു​ട​ങ്ങു​ന്ന​ത്.
കു​ടും​ബ​ശ്രീ ട്രാ​ൻ​സ് ജ​ൻ​ഡ​ർ അ​യ​ൽ​ക്കൂ​ട്ട​മാ​യ ’ഒ​രു​മ’​യാ​ണ് കാ​ന്‍റീ​ൻ ഏ​റ്റെ​ടു​ത്ത​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, കു​ടും​ബ​ശ്രീ, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ട്രാ​ൻ​സ് ജെ​ൻ​ഡ​ർ കാ​ന്‍റീ​ൻ എ​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ പ​ത്തം​ഗ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ​ക്കാ​ണ് കാ​ന്‍റീ​ൻ ചു​മ​ത​ല. കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ൽ ജി​ല്ല​യി​ൽ ര​ണ്ട് ട്രാ​ൻ​സ്ജ​ൻ​ഡ​ർ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്നു. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ട്രാ​ൻ​സ് ജ​ൻ​ഡേ​ഴ്സി​ന് അ​വ​ഗ​ണ​ന​ക​ളെ ചെ​റു​ത്തു​തോ​ല്പി​ക്കാ​നു​ള്ള മാ​ന​സി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ ക​രു​ത്തു​പ​ക​രു​ന്നു.
രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി കാ​ന്‍റീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ട്രാ​ൻ​ജെ​ൻ​ഡ​ർ​മാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മി​ഖ്യ​ധാ​ര​യി​ലേ​ക്കെ​ത്തി​ക്കു​വാ​നും സ്വ​യം പ്രാ​പ്ത​രാ​ക്കി ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കാ​ന്‍റീ​നാ​ണ് പാ​ല​ക്കാ​ട്ടേ​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​ക്ടി​വി​സ്റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.