ചിറ്റൂർ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന, ക​ഞ്ചാ​വു​ക​ട​ത്തു ത​ട​യ​ണം
Tuesday, December 10, 2019 12:51 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യും ക​ഞ്ചാ​വു​ക​ട​ത്തും ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന​താ​ദ​ൾ- എ​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​മ​ധു താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പ​രാ​തി ന​ല്കി.
ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ യു​വാ​വ് മ​ദ്യ​ത്തി​ന് അ​ടി​മ​പ്പെ​ട്ട് ജീ​വ​നൊ​ടു​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഞ്ചാ​വു ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ സ്ഥി​ര​മാ​യി വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്ക​ന്ന​തും പ​തി​വാ​ണ്.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും 180 മി​ല്ലി അ​ള​വി​ലു​ള്ള അ​ന​ധി​കൃ​ത​മ​ദ്യം കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.
ചെ​മ്മ​ണാം​പ​തി അ​ണ്ണാ​ന​ഗ​റി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​ന്നി​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം​മൂ​ലം കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും എ​ൻ​ജി​കെ പി​ള്ള പ​രാ​തി​പ്പെ​ട്ടു.
പു​തു​ന​ഗ​രം നൊ​ച്ചൂ​ർ വ​ള​വി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം​മൂ​ലം തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ മ​ര​ണ​ഭീ​തി​യി​ലാ​ണെ​ന്നു മു​ഹ​മ്മ​ദ് ഹു​സൈ​ൻ പ​റ​ഞ്ഞു.
2008നു​മു​ന്പ് പ്ര​മാ​ണം ര​ജി​സ്റ്റ​ർ ചെ​യ്ത നെ​ൽ​വ​യ​ലി​നു മാ​ത്ര​മേ ക​ഐ​ൽ​യു അ​നു​വ​ദി​ക്കൂ​വെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണം പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഇ​തൊ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ല്ക​ണ​മെ​ന്നും പി​എം​വൈ മ​ൻ​സൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡു​വ​ക്ക​ത്തെ ക​നാ​ൽ​ബ​ണ്ടു​ക​ളും സ്ലാ​ബു​ക​ളും ത​ക​ർ​ന്ന​ത് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക​ണ്ഠ​ൻ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പ​രാ​തി ന​ല്കി. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി.​സാ​ദി​ഖ​ലി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.