വി​വാ​ദ ബ​സ് സ്റ്റോ​പ്പ് നി​ർ​മാ​ണം: ഇ​ട​ത് അം​ഗ​ങ്ങ​ൾ കൂ​റു​മാ​റി
Tuesday, December 10, 2019 12:52 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഭീ​മ​നാ​ട് വി​വാ​ദ ബ​സ് സ്റ്റോ​പ്പ് നി​ർ​മാ​ണ ടെ​ണ്ട​ർ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ കൂ​റു​മാ​റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി കേ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. 88 പ​ദ്ധ​തി​ക​ൾ ച​ർ​ച്ച​യ്ക്ക് എ​ടു​ത്ത​തി​ൽ 87 ഉം ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.
ഇ​തി​ൽ ഭീ​മ​നാ​ട് ബ​സ് സ്റ്റോ​പ്പി​ന്‍റെ ടെ​ണ്ട​ർ അം​ഗീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ നി​ന്ന യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം നാ​ല് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഇ​ട​തു പ​ക്ഷ​ത്തി​ലെ ചേ​രി​തി​രി​വ് വ്യ​ക്ത​മാ​യ​ത്. അ​ഡ്വ. അ​ബ്ദു​ൾ സ​ലാം, അ​ക്ക​ര ഹ​മീ​ദ്, നാ​സ​ർ ഓ​ങ്ങ​ല്ലൂ​ർ, റ​ഷീ​ദ് ഓ​ങ്ങ​ല്ലൂ​ർ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടി​നൊ​പ്പം നി​ന്ന​ത്.
ഇ​രു​പ​ത്തി​ര​ണ്ട് അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ന് ഒ​ന്പ​ത് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ട​തു​പാ​ള​യ​ത്തു​നി​ന്ന് നാ​ലം​ഗ​ങ്ങ​ൾ വ​ന്ന​തോ​ടെ ടെ​ണ്ട​ർ അം​ഗീ​ക​രി​ക്കാ​നാ​യി​ല്ല. ഇ​തി​ൽ അ​ബ്ദു​ൾ സ​ലാം സി​പി​എം ചി​ഹ്ന​ത്തി​ലും മ​റ്റു​ള്ള​വ​ർ സി​പി​എം സ്വ​ത​ന്ത്ര​രു​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​രു​ന്ന​ത്.
എം​എ​ൽ​എ ഷം​സു​ദീ​ൻ അ​നു​വ​ദി​ച്ച ബ​സ് സ്റ്റോ​പ്പി​ന്‍റെ ഭാ​ഗ​ത്തു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ബ​സ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​വി​ടെ ആ​രം​ഭി​ച്ച നി​ർ​മാ​ണം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​സു​ശീ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് സി​പി​എ​മ്മി​ന് തി​രി​ച്ച​ടി​യാ​യി അം​ഗ​ങ്ങ​ൾ കൂ​റു​മാ​റി​യ​ത്.