വാ​ർ​ഷി​ക​ധ്യാ​നം തു​ട​ങ്ങി
Tuesday, December 10, 2019 11:33 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി ഹോ​ളി​സ്പി​രി​റ്റ് ഫൊ​റോ​നാ​പ്പ​ള്ളി​യി​ൽ സെ​ഹി​യോ​ൻ ടീം ​ന​യി​ക്കു​ന്ന വാ​ർ​ഷി​ക​ധ്യാ​നം തു​ട​ങ്ങി. ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.14-ാം തീ​യ​തി​വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​ട​ങ്ങി രാ​ത്രി ഒ​ന്പ​തി​ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്‍ ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ഹി​യോ​ൻ ടീ​മി​ലെ ഫാ. ​നോ​ബി​ൾ, ബ്ര​ദ​ർ ഫ്രാ​ൻ​സീ​സ് എ​ന്നി​വ​രാ​ണ്‍ ധ്യാ​നം ന​യി​ക്കു​ന്ന​ത്. അ​സോ​സി​യേ​റ്റ് വി​കാ​രി ഫാ. ​സേ​വ്യ​ർ തെ​ക്ക​നാ​ൽ, കൈ​ക്കാ​രന്മാരാ​യ ജോ​സ് കാ​ട്രു​കു​ടി​യി​ൽ, പോ​ൾ പു​തു​പ്പ​റ​ന്പി​ൽ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ചോ​തി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കു​ന്നു.