അ​ട്ട​പ്പാ​ടി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ ഉടൻ
Tuesday, December 10, 2019 11:36 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-​ചി​ന്ന​ത​ടാ​കം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ മ​ണ്ണാർ​ക്കാ​ട് മു​ത​ൽ ആ​ന​ക്ക​ട്ടി​വ​രെ​യു​ള്ള ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കി​ഫ്ബി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്.

പാ​ടെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട്- ആ​ന​ക്ക​ട്ടി റോ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് കി​ഫ്ബി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തു​പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് മേ​ൽ​നോ​ട്ട​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

മ​ണ്ണാ​ർ​ക്കാ​ട്-ചി​ന്ന​ത​ടാ​കം സം​സ്ഥാ​ന​പാ​ത ന​വീ​ക​രി​ക്കു​ന്ന​തി​ന് കി​ഫ്ബി 80 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു റീ ​ച്ചു​ക​ളി പാ​ത പൂ​ർ​ണ​മാ​യും ടാ​ർ ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ടു​നി​ന്നും 50 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ന​ക്ക​ട്ടി​യി​ലേ​ക്കു​ള്ള​ത്. മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്തി​ക​ൾ ജ​നു​വ​രി​യി​ൽ തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ചു​രം ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടു എ​ന്നി​ട്ട് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ പ​ദ്ധ​തി​ക്കാ​യി നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും പ​ദ്ധ​തി​ക്ക് ത​ട​സ​മാ​ണു​ണ്ടാ​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നു​ര​ണ്ടു പ്ലാ​നും ഡി​സൈ​ൻ ത​യാ​റാ​യി ക​ഴി​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് മു​ത​ൽ അ​ട്ട​പ്പാ​ടി വ​രെ​യു​ള്ള റോ​ഡ് ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​മാ​യി​രു​ന്നു റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക എ​ന്ന​ത്. നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത് റോ​ഡി​ന്‍റ ത​ക​ർ​ച്ച പ്ര​ദേ​ശ​വാ​സി​ക​ളെ​യും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ത്ര​യും​വേ​ഗം തു​ട​ങ്ങ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.