പോ​ലീ​സു​കാ​രു​ടെ കു​റ​വ് ; വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​നം അവതാളത്തിൽ
Friday, December 13, 2019 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: പോ​ലീ​സു​കാ​രു​ടെ കു​റ​വു​മൂ​ലം വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​പോ​ലും ശ​രി​യാം​വ​ണ്ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ജി​ല്ല​യി​ലെ വ​ലി​യ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​രാ​യി എ​ണ്‍​പ​തു പേ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലും സേ​വ​നം കു​റ​ച്ചെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​കൂ.

എ​ന്നാ​ൽ ഇ​വി​ടെ ഇ​പ്പോ​ഴു​ള്ള​ത് അ​ന്പ​തു​പേ​രാ​ണ്. ഇ​തി​ൽ പ​ല​രും ലീ​വി​ലും ട്രാ​ഫി​ക് പോ​ലെ മ​റ്റു ഡ്യൂ​ട്ടി​ക​ൾ​ക്കും പോ​കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നോ അ​ന്വേ​ഷി​ക്കു​ന്ന​തി​നോ ആ​ളി​ല്ലാ​തെ ഏ​റെ ഗൗ​ര​വ​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​തെ​ന്നു പ​റ​യു​ന്നു.ദി​നം​പ്ര​തി ര​ണ്ടോ മൂ​ന്നോ കേ​സു​ക​ൾ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ട്.

പ​ല പ​രാ​തി​ക​ളും ഇ​രു​ക്കൂ​ട്ട​രെ​യും വി​ളി​ച്ചു​വ​രു​ത്തി ഒ​ത്തു​തീ​ർ​പ്പാ​ക്കി വി​ടു​ന്ന​തി​നാ​ലാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്.പ​ല​പ്പോ​ഴും ഇ​ത്ത​രം ഒ​ത്തു​തീ​ർ​പ്പു​ക​ൾ മ​തി​യാ​കാ​തെ വ​രും. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​തി​ന്‍റെ എ​ഴു​ത്തും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും മ​തി​യാ​യ പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മ​ല്ല.ആ​ത്മ​ഹ​ത്യ, പെ​റ്റി​കേ​സു​ക​ൾ, അ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ വേ​റെ വ​രും. ഇ​നി ഹെ​ൽ​മ​റ്റ് വേ​ട്ട കൂ​ടി തു​ട​ങ്ങി​യാ​ൽ എ​ല്ലാം ത​കി​ടം​മ​റി​യും.

റോ​ഡ് ബ്ലോ​ക്ക്, അ​ടി​പി​ടി, ഭീ​ഷ​ണി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കും പോ​ലീ​സ് പാ​ഞ്ഞെ​ത്ത​ണം. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ല മീ​റ്റിം​ഗു​ക​ളി​ലും സ്റ്റേ​ഷ​നി​ലെ പോ​ലീ​സി​ന്‍റെ കു​റ​വ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി വൈ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.
വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, പു​തു​ക്കോ​ട്, ക​ണ്ണ​ന്പ്ര, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ള​രെ വി​സ്തൃ​ത​മാ​യ മേ​ഖ​ല​യാ​ണ് വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നു​കീ​ഴി​ൽ വ​രു​ന്ന​ത്. പ​തി​ന​ഞ്ചു കി​ലോ​മീ​റ്റ​ർ വ​രു​ന്ന ദേ​ശീ​യ​പാ​ത, മ​ല​യോ​ര​മേ​ഖ​ല​ക​ൾ തു​ട​ങ്ങി പോ​ലീ​സി​ന്‍റെ സേ​വ​നം ഏ​തു​സ​മ​യ​വും ആ​വ​ശ്യ​മു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്.

പോ​ലീ​സി​ന്‍റെ കു​റ​വു​മൂ​ലം പ​രാ​തി​ക​ളി​ലെ തു​ട​ർ​അ​ന്വേ​ഷ​ണ​ങ്ങ​ളും നി​ല​യ്ക്കു​ന്ന സ്ഥി​തി​യാ​ണ്. ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ താ​വ​ള​മാ​യി വ​ട​ക്ക​ഞ്ചേ​രി മാ​റു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഗു​ണ്ടാ​സം​ഘ​ങ്ങ​ളും ഇ​വി​ടെ ത​ല​പൊ​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ട്രാ​ഫി​ക്കി​ന്‍റെ മ​റ​വി​ൽ ആ​ർ​ക്കും എ​ന്തു​മാ​കാ​മെ​ന്ന സ്ഥി​തി​യും അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.