അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി
Friday, December 13, 2019 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ: നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ​സ് ഇ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ഹ്യു​മാ​നി​റ്റീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി.
മ​ലേ​ഷ്യ​യി​ലെ ലി​ൻ​റ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല, ചൈ​ന​യി​ലെ ഷാ​ൻ സി ​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി, പ​ഞ്ചാ​ബ് ജ​ല​ന്ധ​ർ ഹാ​ൻ​സ് രാ​ജ് മ​ഹി​ളാ മ​ഹാ​വി​ദ്യാ​ല​യ, ഷാ​ർ​ജ​യി​ലെ അ​റൈ​സ് ഇ​ൻ​റ​ർ​നാ​ഷ്ണ​ൽ മാ​രി​ടൈം റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് ഷാ​ർ​ജ​യി​ൽ അ​ഞ്ചാ​മ​ത് ഐ​സി​ഐ​റി​ഷ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി​യ​ത്.
മീ​ഡി​യ യൂ​ണി​പെ​ക്സ് യു​എ​ഇ ചെ​യ​ർ​മാ​ൻ ഡോ. ​അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, അ​റൈ​സ് ഇ​ൻ​റ​ർ​നാ​ഷ്ണ​ൽ മാ​രി​ടൈം റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ, സി​ഇ​ഒ സോ​ഹ​ൻ​റോ​യ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ സി​ഇ​ഒ ഡോ. ​പി.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ശാ​സ്ത്ര​വ്യ​വ​സാ​യ സ​മൂ​ഹ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ക, അ​വ​രു​ടെ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഡോ. ​ബി.​അ​നി​രു​ദ്ധ​ൻ, ശ്യാം ​എ​സ്.​പി​ള്ള, ഡോ. ​അ​ജ​യ് സ​രീ​ൻ, ഡോ. ​ക​ന​ക​ര​ത്നം, പ്ര​ഫ. സാം​ഗ്സി​യോ യിം​ഗ് തു​ട​ങ്ങി​യ​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ്ര​സം​ഗി​ച്ചു.
ഇ​ന്ത്യ, ചൈ​ന, മ​ലേ​ഷ്യ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 150 ലേ​റെ​പേ​ർ ഐ​സി ഐ​റി​ഷ് 2019-ൽ ​പ​ങ്കെ​ടു​ത്തു.