പാ​ല​ക്കാ​ടി​ന്‍റെ ക​ലാ​കാ​യി​ക ശാ​സ്ത്ര​പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​രം ജ​നു​വ​രി ഏ​ഴി​ന്; സം​ഘാ​ട​ക​സ​മി​തി​യാ​യി
Friday, December 13, 2019 12:22 AM IST
പാ​ല​ക്കാ​ട്: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം, ശാ​സ്ത്രോ​ത്സ​വം, കാ​യി​ക​മേ​ള എ​ന്നി​വ​യി​ൽ പാ​ല​ക്കാ​ടി​നെ ഒ​ന്നാ​മ​തെ​ത്തി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഭ​ക​ളേ​യും സം​ഘാ​ട​ക​രേ​യും ജ​നു​വ​രി ഏ​ഴി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​മൈ​താ​ന​ത്ത് ഒ​രു​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​കൃ​ഷ്ണ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക്യു​ഐ​പി അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എം.​എ.​അ​രു​ണ്‍​കു​മാ​ർ, കെ.​ഭാ​സ്ക​ര​ൻ, ഹ​മീ​ദ് കൊ​ന്പ​ത്ത്, എ.​ജെ.​ശ്രീ​നി, എം.​എ​ൻ.​വി​നോ​ദ്, എം.​ആ​ർ.​മ​ഹേ​ഷ്കു​മാ​ർ, വി.​സു​കു​മാ​ര​ൻ, ഷാ​ജി.​എ​സ് തെ​ക്കേ​തി​ൽ, സ​തീ​ഷ്മോ​ൻ, സി.​എ​ച്ച്.​സു​ൽ​ഫി​ക്ക​റ​ലി, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എം.​ജ​യ​രാ​ജ​ൻ, മേ​ള​ക​ളു​ടെ സൂ​പ്ര​ണ്ട് പി.​ത​ങ്ക​പ്പ​ൻ, ക​ലോ​ത്സ​വം പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എം.​കൃ​ഷ്ണ​ദാ​സ്, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​പി.​ശ​ശി​കു​മാ​ർ, ആ​ർ.​ശാ​ന്ത​കു​മാ​ര​ൻ, ശ​ശി​ധ​ര​ൻ, ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ-​ര​ക്ഷാ​ധി​കാ​രി​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി- ചെ​യ​ർ​മാ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​ൻ-​വൈ​സ് ചെ​യ​ർ​മാ​ൻ, ഡി​ഡി​ഇ പി.​കൃ​ഷ്ണ​ൻ- ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത​ല ക​ലോ​ത്സ​വം, കാ​യി​ക​മേ​ള, ശാ​സ്ത്രോ​ത്സ​വം എ​ന്നീ മൂ​ന്നു​മേ​ള​ക​ളി​ലും ഒ​രു​ജി​ല്ല​യ്ക്ക് കി​രീ​ടം ല​ഭി​ച്ച​ത്. എ​ഴു​പ​തി​ൽ​പ​രം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി പ്ര​തി​ഭ​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ന്ന​ത്.