കേ​ന്ദ്ര മ​ന്ത്രി മു​ര​ളീ​ധ​ര​ൻ അ​ക്കി​ത്ത​ത്തെ സ​ന്ദ​ർ​ശി​ച്ചു
Saturday, December 14, 2019 11:19 PM IST
പട്ടാന്പി: ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​ര ജേ​താ​വ് മ​ഹാ​ക​വി അ​ക്കി​ത്ത​ത്തെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മേ​റ്റി​ക്ക​ര​യി​ലെ വ​സ​തി​യി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ മ​ല​യാ​ള ഭാ​ഷ​യും കേ​ര​ള​വും ഒ​രി​ക്ക​ൽ കൂ​ടി അം​ഗീ​കാ​രം നേ​ടു​ന്നു​വെ​ന്നും ദേ​ശീ​യ​ത​ല​ത്തി​ൽ മ​ല​യാ​ള​ത്തി​ന് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​ത്തോ​ടൊ​പ്പം അ​ഭി​മാ​ന​നി​മി​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കൃ​ഷ്ണ​ദാ​സ്, അ​ഡ്വ: നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, വി.​രാ​മ​ൻ​കു​ട്ടി, എന്നിവരും സംഘത്തിലുണ്ടായിരുന്നു.