പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും ശീ​ത​സ​മ​രം തെ​രു​വു​നാ​ട​ക​വും
Saturday, December 14, 2019 11:22 PM IST
പാ​ല​ക്കാ​ട്: മെ​ഡി​ക്ക​ൽ കോ​ളേ​ജ് ജി​ല്ലാ ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​രു​ടെ ശീ​ത​സ​മ​രം ​കാരണം കോ​ടി​ക​ൾ മു​ട​ക്കി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ ചി​കി​ത്സാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും ശീ​ത​സ​മ​രം തെ​രു​വു​നാ​ട​ക​വും സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 11 മാ​സം ക​ഴി​ഞ്ഞി​ട്ടും ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തോ​ടു​ള്ളവെ​ല്ലു​വി​ളി​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ ഡി​സം​ന്പ​ർ 10ന് ​അ​ഞ്ചു​വി​ള​ക്ക് പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ ചി​കി​ത്സാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.