മ​ല​യാ​ളി​യി​ൽ​നി​ന്നും 13 ല​ക്ഷം രൂ​പ തട്ടിയ മുൻ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ലാ​യി
Saturday, December 14, 2019 11:22 PM IST
കോ​യന്പ​ത്തൂ​ർ: മ​ല​യാ​ളി​യി​ൽ​നി​ന്നും പ​തി​മൂ​ന്നു ല​ക്ഷം രൂ​പ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ മു​ൻ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. ട്രി​ച്ചി സ്വ​ദേ​ശി​യും മു​ൻ പോ​ലീ​സു​കാ​ര​നു​മാ​യ കൃ​ഷ്ണ​സ്വാ​മി (64) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജൂ​ലൈ 18 നാ​ണ് ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി നൗ​ഷാ​ദി(40) ൽ​നി​ന്നും പ​ത്തു​പേ​ര​ട​ങ്ങി​യ സം​ഘം പോ​ലീ​സാ​യി ന​ടി​ച്ച് 13 ല​ക്ഷം രൂ​പ ക​വ​ർ​ന്നി​രു​ന്നു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൗ​ഷാ​ദി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​റു​പേ​രെ ര​ത്ന​പു​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് മു​ൻ പോ​ലീ​സു​കാ​ര​നാ​യ കൃ​ഷ്ണ​സ്വാ​മി​യെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.