തി​രു​നാ​ൾ സമാപിച്ചു
Tuesday, January 14, 2020 11:10 PM IST
അ​ഗ​ളി: താ​വ​ളം ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​അ​നീ​ഷ് ചൊ​ള്ള​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റം സ​ന്ദേ​ശം ന​ല്കി.
തു​ട​ർ​ന്ന് താ​വ​ളം പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സം​ഗീ​ത​നി​ശ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​തോ​മ​സ് കു​ള​ന്പി​ള്ളി​ൽ, ഫാ.​ജ​സ്റ്റി​ൻ ചി​റ​യ​ത്ത് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ഷൈ​ജു പ​ര്യാ​ത്ത് സ​ന്ദേ​ശം ന​ല്കി.
പാ​ക്കു​ളം പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ബാ​ന്‍റ്മേ​ള​വും ചെ​ണ്ട​മേ​ള​വും സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി. ഇ​ട​വ​ക​വി​കാ​രി ഫാ.​ജോ​സ് ആ​ല​യ്ക്കാ​കു​ന്നേ​ൽ, ക​ണ്‍​വീ​ന​ർ രാ​ജ​ൻ താ​ഴ​ത്തു​വീ​ട്ടി​ൽ, കൈ​ക്കാ​രന്മാരാ​യ അ​ബ്ര​ഹാം പ്ലാ​പ​റ​ന്പി​ൽ, മാ​ണി​ക്കു​ഞ്ഞ് മം​ഗ​ല​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.