ത​രു​മി​ത്ര ദേ​ശീയ ഇ​ക്കോ ഫെ​സ്റ്റ് 22ന് ​തു​ട​ങ്ങും
Thursday, January 16, 2020 11:01 PM IST
അ​ഗ​ളി: ഒ​ന്പ​താം ത​രു​മി​ത്ര ദേ​ശി​യ ഇ​ക്കോ ഫെ​സ്റ്റ് 22, 23 തീ​യ​തി​ക​ളി​ലാ​യി മ​ട്ട​ത്തു​കാ​ട് ആ​ദി ഇ​ക്കോ സെ​ന്‍റ​റി​ൽ ന​ട​ക്കും. പ്ര​കൃ​തി സം​ര​ക്ഷ​ണ​വും പാ​രി​സ്ഥി​തി​ക സൗ​ഹൃ​ദ​ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഇ​ക്കോ ഫെ​സ്റ്റ്. 22ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​ർ എം​എ​ൽ​എ എ​ൻ ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്തി​ന രാ​മ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11 മു​ത​ൽ പ​രി​സ്ഥി​തി സെ​മി​നാ​ർ ജൈ​വ വൈ​വി​ധ്യ​വും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും പ്ര​കൃ​തി ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ, പ്ര​കൃ​തി സം​ര​ക്ഷ​ണ​വും പാ​രി​സ്ഥി​തി​ക സൗ​ഹൃ​ദ​ജീ​വി​ത​വും, ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ടി.​വി.​സ​ജീ​വ്, ഷൗ​ക്ക​ത്ത് അ​ലി, സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സാ​മു​വ​ൽ പ​ചൗ പ​ങ്കെ​ടു​ക്കും.