ചി​ന​ക്ക​ത്തൂ​രി​ൽ മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗി​ൽ ദാ​രി​ക​വ​ധം മി​ഴിതു​റ​ന്നു
Saturday, January 18, 2020 12:29 AM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ന്‍റെ ചു​മ​രി​ൽ മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗി​ൽ ദാ​രി​ക​വ​ധം മി​ഴി തു​റ​ന്നു.
ചി​ന​ക്ക​ത്തൂ​ർ ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ലെ ക​ളം പാ​ട്ടു ന​ട​ക്കു​ന്ന പാ​ട്ടുകൊ​ട്ടി​ലി​ന്‍റെ ചു​മ​രി​ലാ​ണ് പ​തി​നാ​റ​ടി നീ​ള​ത്തിലും എ​ട്ടുമീ​റ്റ​ർ വീ​തി​യി​ലു​മാ​യി കൂ​റ്റ​ൻ ചു​മ​ർ​ചി​ത്രം ഒ​രു​ക്കി​യ​ത്. ചി​ത്ര​ത്തി​ന്‍റെ മി​ഴിതു​റ​ക്ക​ൽ ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു.
ദേ​വി​യു​ടെ ജ​ന​ന​വും ദാ​രി​കാ​സു​ര​ന്‍റെ ക്രൂ​ര​ത​യും കാ​ളി ദാ​രി​ക യു​ദ്ധ​വും ദാ​രി​ക​നി​ഗ്ര​ഹ​ത്തി​നുശേ​ഷ​വും ക​ലി​യ​ട​ങ്ങാ​തെ സം​ഹാ​ര​രു​ദ്ര​യാ​യി തീ​ർ​ന്ന ദേ​വീകോ​പം ശ​മി​പ്പി​ക്കാ​ൻ ശി​വ ഭ​ഗ​വാ​ൻ മാ​ർ​ഗ​മ​ധ്യേ കി​ട​ന്നു ച​വി​ട്ടേ​ൽ​ക്കു​ന്ന​തു​മെ​ല്ലാം ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളാ​യി ചി​ത്ര​ത്തി​ലു​ണ്ട്. സ​ർ​വാ​ഭീഷ്ട​യാ​യി അ​ഭ​യ​മു​ദ്ര ചാ​ർ​ത്തി​യ രൂ​പ​ത്തോ​ടെ കാ​ളി മാ​താ​വാ​യി വാ​ണ​രു​ളു​ന്ന രൂ​പ​ത്തോ​ടെ​യാ​ണ് ചി​ത്രം പൂ​ർ​ണ​മാ​വു​ന്ന​ത്.
മാ​സ​ങ്ങ​ൾ നീ​ണ്ട സ​പ​ര്യ​യ്ക്ക​വ​സാ​ന​മാ​ണ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ അ​ന്പി​ളി തെ​ക്കേട​ത്തി​ന്‍റെ​യും സ​ഹാ​യി​ക​ളു​ടെ​യും ക​ര​വി​രു​തി​ൽ മ്യൂ​റ​ൽ ക​ലാരീ​തി പ്ര​കാ​ര​മു​ള്ള ചു​മ​ർ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​തീ​ർ​ത്ത​ത്. ഭ​ക്തി​ര​സ​പ്ര​ധാ​ന​വും ന​യ​ന മ​നോ​ഹ​ര​വു​മാ​യ ഈ ​ചു​മ​ർ​ചി​ത്രം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് അ​പൂ​ർ​വ കാ​ഴ്ച​യാ​വും.
ചി​ന​ക്ക​ത്തൂ​ർ ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണ​വ​ഴി നി​ർ​മാ​ണ ക​മ്മ​ിറ്റി​യാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ചി​ത്രം ഗ്ലാ​സി​ട്ടു സം​ര​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം.