ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സെ​മി​നാ​റും ന​ട​ത്തി
Wednesday, January 22, 2020 12:15 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ചി​റ്റൂ​ർ ക്ഷീ​ര​സം​ഘ​ത്തി​ൽ പാ​ൽ ഗു​ണ​നി​ല​വാ​ര ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. സം​ഘം ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ സം​ഘം പ്ര​സി​ഡ​ന്‍റ് വി.​കെ.​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷീ​ര​സം​ഘം ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ജി ജോ​സ​ഫ്, മ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഗു​ണ​ക​ര​മാ​യ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ന് അ​വ​ലം​ബി​ക്കേ​ണ്ട വ​സ്തു​ത​ക​ളും പാ​ലി​ന്‍റെ വി​ല വ​ർ​ധ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ന്നു. പാ​ല​ക്കാ​ട് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ബ്രി​ൻ​സി റാ​ണി ക്ലാ​സെ​ടു​ത്തു. ഡ​യ​റി ക്വി​സ് ന​ട​ത്തി. ഡി​ഇ​ഒ പി.​എ.​അ​നൂ​പ് സ്വാ​ഗ​ത​വും സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ടേ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.