പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ന്ന് പ​ഞ്ചാ​യ​ത്ത്
Wednesday, January 22, 2020 12:18 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ കു​ടി​വെ​ള്ള ക​ണ​ക്ഷ​നാ​യി കാ​ത്തി​രി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ത​ന്നെ അ​ന​ധി​കൃ​ത​മാ​യി ജ​ല​ചൂ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​ക്കൊ​രു​ങ്ങി കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്.
വ​ട്ട​ന്പ​ലം ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​ക്കാ​ണ് പി​ഴ​യ​ട​ക്കാ​നു​ള്ള നി​ർ​ദേ​ശം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രേ​ഖാ​മൂ​ലം ന​ല്കി​യ​ത്. മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ തു​ക​യാ​യ 15,500 രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു​ള്ള ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്യു​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. പി​ഴ​യ​ട​ക്കാ​ൻ ന​ല്കി​യ സ​മ​യ​പ​രി​ധി ഇ​ന്ന​ലെ തീ​ർ​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രു​ടെ എ​ട്ടു ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യാ​ണ് ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ള്ള​ക്ക​ര ഇ​ന​ത്തി​ൽ ഒ​രു​രൂ​പ പോ​ലും നാ​ളി​തു​വ​രെ​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന​ത് ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണ്. നി​യ​മാ​നു​സൃ​ത​മാ​യ​ല്ല ഈ ​ക​ണ​ക്ഷ​നു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ളി​തു​വ​രെ​യു​ള്ള വെ​ള്ള​ക്ക​ര ഇ​ന​ത്തി​ൽ പി​ഴ​യ​ട​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത ക​ണ​ക്ഷ​ൻ നി​യ​മാ​നു​സൃ​ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ല്കു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന വീ​ഴ്ച​യാ​യ​തി​നാ​ൽ സ്വ​ന്തം കൈ​യി​ൽ​നി​ന്നും പി​ഴ​യ​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം മു​ന്നി​ൽ​ക്ക​ണ്ട് ഫ​യ​ർ ജീ​വ​ന​ക്കാ​ർ ഇ​തൊ​ഴി​വാ​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തി​യെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.
പി​ഴ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കാ​ൻ ഭ​ര​ണ​സ​മി​തി​യി​ലെ ത​ന്നെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ ശ​ക്ത​മാ​യ ച​ര​ടു​വ​ലി​ക​ളും ന​ട​ത്തി​യെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ദ്ധ​ജ​ല സം​ഭ​ര​ണി സ്ഥി​തി​ചെ​യ്യു​ന്ന​ത്. ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ള​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ടാ​ങ്ക് നി​റ​യ്ക്കു​ന്ന​തി​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. തെ​റ്റ് സ​മ്മ​തി​ച്ച് പി​ഴ​യ​ട​ക്കാ​ൻ ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​മോ​യെ​ന്നാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.