ജി​ല്ലാ സീ​നി​യ​ർ, മി​നി അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്
Wednesday, January 22, 2020 12:18 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സ്സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സീ​നി​യ​ർ മി​നി അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.​ പ​ത്ത് വ​യ​സ്സ് വി​ഭാ​ഗ​ത്തി​ൻ മ​ത്സ​രി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ം പെ​ണ്‍​കു​ട്ടി​ക​ളും 1-02-2010 നും 31-01-2012 ​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. പ​ന്ത്ര​ണ്ട് വ​യ​സ്സി​നു താ​ഴെ മ​ത്സ​രി​ക്കു​ന്ന​വ​ർ 1-02-2008 നും 31-01-2010 ​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.​
പു​രു​ഷ-​വ​നി​ത സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ 16 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ ആ​യി​രി​ക്ക​ണം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 23 ന് ​മു​ൻ​പ് , സെ​ക്ര​ട്ട​റി ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ, പാ​ല​ക്കാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.​ ഫോ​ണ്‍: 9995345802.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജൈ​വ​കൃ​ഷി
അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം

പാലക്കാട്: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ ജൈ​വ​കൃ​ഷി ന​ട​പ്പാ​ക്കി​യ​തും ജൈ​വ​കൃ​ഷി​യി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. 2018 ഏ​പ്രി​ൽ മു​ത​ൽ 2019 ഡി​സം​ബ​ർ 31 വ​രെ ന​ട​പ്പാ​ക്കി​യ വി​വി​ധ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​നു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ക. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ക. ഒ​ന്നാം സ്ഥാ​ന​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും ല​ക്ഷം രൂ​പ​യാ​ണ് പാ​രി​തോ​ഷി​ക​മാ​യി ല​ഭി​ക്കു​ക. നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള​ള അ​പേ​ക്ഷ​ക​ൾ കൃ​ഷി​ഭ​വ​നു​ക​ളി​ൽ 31 ന​കം ന​ൽ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.