വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നുവെന്ന് അ​ട്ട​പ്പാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം
Friday, January 24, 2020 12:39 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ 2012-13 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് പ്ര​കാ​രം അ​ഴി​മ​തി ന​ട​ന്നെ​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് അ​ട്ട​പ്പാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​ര​വി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​ഘ​ത്തി​ൽ ഏ​ഴു​കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് പ്ര​ച​രി​ക്കു​ന്ന​തെ​ന്നും ഇ​ത് വ​സ്തു​താ​പ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
അ​ട്ട​പ്പാ​ടി ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​റാ​യ ശാ​ന്താ​മ​ണി​യു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണം വ​രു​ന്ന​ത്. മി​ൽ​മ​യി​ലെ ചി​ല ജീ​വ​ന​ക്കാ​രു​മാ​യി ചേ​ർ​ന്ന് സം​ഘ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ധ​നാ​പ​ഹ​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി ടി.​ആ​ർ.​മു​ര​ളി​യെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​ർ​ബി​ട്രേ​റ്റ​റാ​യ ശാ​ന്താ​മ​ണി ഇ​യാ​ളെ തി​രി​കേ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ​യെ അ​ധി​ക്ഷേ​പി​ച്ച ശാ​ന്താ​മ​ണി​യെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ സാ​ന്പ​ത്തി​ക തി​രി​മ​റി ന​ട​ത്തു​ക​യും സ​ർ​ക്കാ​രി​നെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് സ്ഥ​ലം​മാ​റ്റി​യ​തെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​ര​വി പ​റ​ഞ്ഞു.
ഇ​ത്ത​രം തെ​റ്റാ​യ കാര്യങ്ങൾ പ്ര​ച​രി​പ്പി​ക്കു​ന്പോ​ൾ അ​ട്ട​പ്പാ​ടി​യി​ൽ ന​ല്ല​രീ​തി​യി​ൽ ക്ഷീ​രോ​ത്പാ​ദ​നം ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ പേ​രി​നു ക​ള​ങ്കം വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ചി​ന്ന​സ്വാ​മി പ​റ​ഞ്ഞു.