പാ​ഞ്ച​ജ​ന്യം അ​ന്ത​ാരാ​ഷ്ട ച​ല​ച്ചി​ത്രമേ​ള ചി​റ്റൂ​രി​ൽ ഇ​ന്നു​മു​ത​ൽ
Friday, January 24, 2020 12:39 AM IST
ചി​റ്റൂ​ർ: പ​ന്ത്ര​ണ്ടാ​മ​ത് പാ​ഞ്ച​ജ​ന്യം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഇ​ന്നു​രാ​വി​ലെ 10.30 ന് ​അ​ണി​ക്കോ​ട് കൈ​ര​ളി, ശ്രീ ​തി​യേ​റ്റ​റു​ക​ളി​ൽ ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ളോ​ടെ തു​ട​ങ്ങും. 30 വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ഓ​പ്പ​ണ്‍ ഫോ​റ​ങ്ങ​ൾ ഉ​ണ്ടാ​കും. പൗ​ര​ത്വം പു​ന​ർ​ജീ​വി​ക്കു​ന്പോ​ൾ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മേ​ള അ​വ​ത​ര​ണം ല​ക്ഷ്യ​മാ​ക്കു​ക.
52 ഫീ​ച്ച​ർ ഫി​ലി​മു​ക​ൾ, 12 ഡോ​ക്യു​മെ​ന്‍റ​റി ഉ​ൾ​പ്പെ​ടെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. ഇ​ന്നു​വൈ​കു​ന്നേ​രം 6.30ന് ​ലീ​ലാ മ​ണി​മേ​ഖ​ല​യു​ടെ മാ​ട​ത്തി​യാ​ണ് ആ​ദ്യ സി​നി​മാ​പ്ര​ദ​ർ​ശ​നം. തു​ട​ർ​ന്നു സ്റ്റാ​ൻ​ഡ് അ​പ്പ്, ഓ​ള് മ​ല​യാ​ള സി​നി​മ​ക​ളും ട​ച്ച് മി ​നോ​ട്ട് ഇം​ഗ്ലീ​ഷ് സി​നി​മ​യും പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ളെ​രാ​വി​ലെ ദി ​ലൈ​റ്റ് ഹൗ​സ് മൗ ​കാ​സ്റ്റ്, മോ​ഡി​ൽ, വാ​രേ ഹൗ​സ്ഡ്, വി​ത്ത് എ​ന്നീ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് സു​നി​ൽ പി.​ഇ​ള​യി​ടം മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ​ത​യും പൗ​ര​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ക്കും. ച​ട​ങ്ങി​ൽ ​മ​ന്ത്രി കെ. കൃഷ്ണൻകുട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​ശി​വ​കു​മാ​ർ എ​ന്നി​വ​രും സം​സാ​രി​ക്കും.
തു​ട​ർ​ന്നു ത​മാ​ശ (മ​ല​യാ​ളം) സൂ​പ്പ​ർ ഡീ​ല​ക്സ് (ത​മി​ഴ്), ആ​സ്മാ​നി (ഹി​ന്ദി) സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

പ​ടി​ക്ക​ലേ​രി കു​ളം നാളെ ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

പാലക്കാട്: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ​മ​ണ്ണ് പ​രി​വേ​ഷ​ണ സം​ര​ക്ഷ​ണ വ​കു​പ്പ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ര​ൾ​ച്ചാ നി​വാ​ര​ണം കു​ള​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ല്ലേ​പ്പി​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​വീ​ക​രി​ച്ച പ​ടി​ക്ക​ലേ​രി കു​ളം, നാളെ ​രാ​വി​ലെ 9 ന് ​ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വാ​ക്കി​നി ച​ള​ള​പ​ടി​ക്ക​ലേ​രി​ക്കു​ളം പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ന​ല്ലേ​പി​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശാ​ർ​ങ്​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​വും.