തൃ​ശൂ​രി​ൽ ഏ​ഴു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ, ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Saturday, January 25, 2020 12:52 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച ചൈ​ന​യി​ൽനി​ന്നും എ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​യെ
പ​നി ബാ​ധി​ച്ചു തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​യാ​ളു​ടെ പ​നി ഭേ​ദ​മാ​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ കൊ​റോ​ണ വൈ​റ​സ് ഇ​യാ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ര​വം ഇ​ന്ന​ലെ പൂ​നെ​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഫ​ലം വ​ന്ന​തി​നുശേ​ഷ​മേ രോ​ഗ​കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ.
എ​ന്നാ​ൽ, പ്ര​ത്യ​ക്ഷ​ത്തി​ൽ സാ​ധാ​ര​ണ പ​നി മാ​ത്ര​മാ​ണ് ഇ​യാ​ൾ​ക്കെ​ന്നും കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച ചൈ​ന​യി​ൽനി​ന്നും വ​ന്നു എ​ന്ന​തു​കൊ​ണ്ടു നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ റൂ​മി​ലാ​ണ് ഇ​യാ​ളെ ചി​കി​ത്സി​ക്കു​ന്ന​ത്. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് ഇ​യാ​ൾ ഇ​ട​യ്ക്കി​ടെ ചൈ​ന​യി​ൽ പോ​യി​വ​രാ​റു​ണ്ട്.
ചൈ​ന​യി​ൽനി​ന്നും എ​ത്തി​യ ഏ​ഴു​പേ​രാ​ണ് ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് ഇ​തു​വ​രെ​യും പ​നി​യോ മ​റ്റു ല​ക്ഷ​ണ​ങ്ങ​ളോ പ്ര​ക​ട​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ചൈ​ന​യി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ എ​ന്ന നി​ല​യ്ക്ക് ഇ​വ​രോ​ടു ര​ണ്ടാ​ഴ്ച ബാ​ഹ്യ​സ​ന്പ​ർ​ക്കം പാ​ടി​ല്ലെ​ന്നും വീ​ട്ടി​ൽ ത​ന്നെ ക​ഴി​യാ​നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും ബി​സി​ന​സു​കാ​രു​മെ​ല്ലാം ഉ​ണ്ട്.
ചൈ​ന​യി​ൽനി​ന്നു വ​രു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽനി​ന്നുത​ന്നെ അ​താ​ത് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റു​ന്നു​ണ്ട്. അ​ങ്ങനെ​യാ​ണ് ഇ​വ​രെ​ക്കു​റി​ച്ച് അ​റി​യാ​നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും സാ​ധി​ച്ച​ത്.