ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Saturday, January 25, 2020 11:30 PM IST
നെന്മാ​റ:​ഗം​ഗോ​ത്രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി നാ​ഷ​ണ​ൽ റീ​ഡി​ങ് മി​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ .ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കു​ന്ന​ത്ത് ദേ​വ​കി​യ​മ്മ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​പ്പാ​ക്കി​യ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ അ​തി​വി​പു​ല​മാ​യ ഡി​ജി​റ്റ​ൽ പ​തി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​

കു​ന്ന​ത്ത് ട്ര​സ്റ്റി​ന്‍റെ മാ​നേ​ജി​ങ് ട്ര​സ്റ്റി ആ​ർ.​ഹ​രി​ദാ​സ് മേ​നോ​ൻ മ​റ്റു ട്ര​സ്റ്റി​മാ​രാ​യ ആ​ർ.​കേ​ശ​വ​ദാ​സ്,ആ​ർ.​ഇ​ന്ത​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ഗം​ഗോ​ത്രി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം വി​ജ​യ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഗം​ഗോ​ത്രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ​സ് പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​തം​വും ഗം​ഗോ​ത്രി ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി.​യു രാ​മാ​ന​ന്ദ് ആ​മു​ഖ പ്ര​ഭാ​ഷ​ണം എ​ന്നി​വ ന​ട​ത്തി,വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ​ശ്രി.​കെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.​ഗം​ഗോ​ത്രി സ്കൂ​ളി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ ന്യൂ​സ് ലെ​റ്റ​ർ ന്ധ​ഗം​ഗാ ദ​ർ​പ്പ​ണ്‍​ന്ധ​ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.