ഇ​വി​ടെ മീ​നും കോ​ഴി​യും പ​ച്ച​ക്ക​റി​ക​ളും ഒ​രു കു​ട​ക്കീ​ഴി​ൽ
Saturday, January 25, 2020 11:31 PM IST
ത​ച്ച​ന്പാ​റ: അ​ക്വാ​ഫോ​ണി​ക്സ് സി​സ്റ്റ​ത്തി​ലൂ​ടെ പ​ച്ച​ക്ക​റി​യും മീ​നും കോ​ഴി​യും ഒ​രു​മി​ച്ച് ലാ​ഭ​ക​ര​മാ​യി കൃ​ഷി ചെ​യ്യു​ക​യാ​ണ് ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഗ്രീ​ൻ അ​ക്വാ​ഫം ഉ​ട​മ​യും ക​ർ​ഷ​ക​നു​മാ​യ കാ​പ്പു മു​ഖ​ത്ത് ഷാ​ന​വാ​സ്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ ഫാ​മാ​ണി​ത്.

ര​ണ്ടു കു​ള​ങ്ങ​ളി​ലാ​യി ഗി​ഫ്റ്റ് തി​ലോ​പ്പി​യ, ഗോ​ൾ​ഡ​ൻ തി​ലോ​പ്പി​യ എ​ന്നി​വ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ വി​ള​വെ​ടു​പ്പ് ഇ​ന്നു​ന​ട​ക്കും. വി​ജ​യ​വാ​ഡ​യി​ൽ നി​ന്നു​മാ​ണ് മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​ത്, കോ​ഴി​വേ​സ്റ്റ്, കെ​മി​ക്ക​ൽ എ​ന്നി​വ​യി​ല്ലാ​തെ ഓ​ർ​ഗാ​നി​ക് തീ​റ്റ​ക​ൾ മാ​ത്രം ന​ല്കി​യാ​ണ് മീ​നു​ക​ളെ വ​ള​ർ​ത്തു​ന്ന​ത്.

മീ​നി​നോ​ടൊ​പ്പം പ​ച്ച​ക്ക​റി​ക​ളും നാ​ട​ൻ​കോ​ഴി​ക​ളും വ​ള​ർ​ത്തു​ന്നു. ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​ൻ ഐ​എ​സ് എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​യോ​ജ​ന കൃ​ഷി ചെ​യ്യു​ന്ന​തി​ന് പു​റ​മെ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​ത്.

ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹൈ​സ്കൂ​ളി​നു പി​ൻ​വ​ശ​ത്തു​ള്ള ഫാ​മി​ൽ നി​ന്ന് മ​ത്സ്യ​ങ്ങ​ളെ ജീ​വ​നോ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് പി​ടി​ച്ചു​ന​ല്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ത്സ്യ വി​ള​വെ​ടു​പ്പ് ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​സ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.