പോ​ത്ത​ന്നൂ​ർ സെ​ന്‍റ് ക്ലൊ​ത്തീ​ൽ​ഡാ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​യി
Monday, January 27, 2020 11:13 PM IST
കോ​യ​ന്പ​ത്തൂ​ർ: വി​ശു​ദ്ധ ക്ലൊ​ത്തീ​ൽ​ഡാ​യു​ടെ നാ​മ​ത്തി​ലു​ള്ള ഏ​ഷ്യ​യി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ പോ​ത്ത​ന്നൂ​ർ സെ​ന്‍റ് ക്ലൊ​ത്തീ​ൽ​ഡ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ ക്ലൊ​ത്തീ​ൽ​ഡ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
തി​രു​നാ​ൾ ദി​ന​മാ​യ 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ഘോ​ഷ​മാ​യ പ്ര​സു​ദേ​ന്തി വാ​ഴ്ച്ച​യ്ക്കു​ശേ​ഷം നാ​ലി​നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് കാ​ഞ്ഞി​ര​പ്പി​ള്ളി ചേ​റ്റു​നോ​ട് സു​ബി​യാ​ക്കോ ആ​ശ്ര​മ​ത്തി​ലെ ഫാ.​ജ​യിം​സ് പ​ന്താം​കു​ഴി ഒ​എ​സ്.​ബി. കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം 7.30 ന് ​ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, ബാ​ൻ​റ് മേ​ളം, ക​രി​മ​രു​ന്ന് പ്ര​ക​ട​നം എ​ന്നി​വ​യു​ണ്ടാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15ന് ​പ​രേ​ത​രു​ടെ അ​നു​സ്മ​ര​ണ​ദി​ന​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു. വി​കാ​രി ഫാ.​റോ​ജോ പു​ര​യി​ട​ത്തി​ൽ, ക​ണ്‍​വീ​ന​ർ ജോ​ണ്‍ വേ​ൾ​ഡ് ചി​റ്റി​ല​പ്പി​ള്ളി​ക്കു​ന്ന​ത്ത്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ, കൈ​ക്കാ​രന്മാർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.