ചി​റ്റൂ​ര്‍ താ​ലൂ​ക്കി​ല്‍ വ്യാ​ജ​ചാ​യ​പ്പൊ​ടി വി​ല്പ​ന വ്യാ​പ​കം
Thursday, February 13, 2020 11:23 PM IST
ചി​റ്റൂ​ര്‍: ചി​റ്റൂ​ര്‍ താ​ലൂ​ക്കി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള വ്യാ​ജ​ചാ​യ​പ്പൊ​ടി വി​ല്പ​ന വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി.
ത​ട്ടു​ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു വി​ല്ക്കു​ന്ന ചാ​യ​പ്പൊ​ടി തൊ​ണ്ണൂ​റു​മു​ത​ല്‍ 120 രൂ​പ​യ്ക്കാ​ണ് വി​ല്ക്കു​ന്ന​ത്.
ചാ​യ​പ്പൊ​ടി​ക്കു നി​റം​ന​ല്കാ​ന്‍ രാ​സ​വ​സ്തു ചേ​ര്‍​ക്കു​ന്ന​തു മാ​ര​ക​രോ​ഗ​ത്തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ദ്യം ത​ട്ടു​ക​ട​ക​ളി​ലേ​ക്ക് സാ​മ്പി​ള്‍ ന​ല്കു​ന്ന ഇ​വ​ര്‍ പി​ന്നീ​ടി​തി​നു വി​ല ഈ​ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
പൊ​ള്ളാ​ച്ചി, ഉ​ദു​മ​ല്‍​പേ​ട്ട, കി​ണ​ത്തു​ക​ട​വ്, ആ​ന​മ​ല, മ​ട​ത്തു​ക്ക​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ചാ​യ​പ്പൊ​ടി വെ​യി​ല​ത്ത് ഉ​ണ​ക്കി നി​റം ചേ​ര്‍​ത്താ​ണ് വ്യാ​ജ ചാ​യ​പ്പൊ​ടി നി​ര്‍​മി​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം ചാ​യ​പ്പൊ​ടി ക​ണ്ടെ​ത്തി ത​ട​ഞ്ഞ​തോ​ടെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ ചി​റ്റൂ​ര്‍ താ​ലൂ​ക്കി​ല്‍ എ​ത്തി​ച്ചാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.
വ്യാ​ജ ചാ​യ​പ്പൊ​ടി പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഛര്‍​ദി​യും വ​യ​റു​വേ​ദ​ന​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നു ഒ​രു​വ​ര്‍​ഷം​മു​മ്പ് ഇ​ത്ത​ര​ത്തി​ല്‍ ചാ​യ​പ്പൊ​ടി​യു​മാ​യി വ​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു.