മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന റോ​ഡി​ല്‍ എ​ന്‍​എ​സ്എ​സ് കോ​ള​ജി​ന​രി​കേ മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടി​യ നി​ല​യി​ല്‍
Thursday, February 13, 2020 11:25 PM IST
നെ​ന്മാ​റ: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന റോ​ഡി​ല്‍ എ​ന്‍​എ​സ് എ​സ് കോ​ള​ജി​നും സെ​ന്‍റ് തോ​മ​സ് ന​ഗ​റി​നും ഇ​ട​ക്ക്ക്ക് റോ​ഡു​വ​ക്കി​ല്‍ മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​താ​യി പ​രാ​തി. കി​റ്റു​ക​ളും ക​ട​ലാ​സ് ഗ്ലാ​സു​ക​ളും ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളും ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും കു​പ്പി ഗ്ലാ​സു​ക​ളും ഉ​ള്‍​പ്പെ​ടെ മി​ക്ക മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

മാ​ലി​ന്യം കു​ന്നു​കൂ​ടി ക​ടു​ത്ത ദു​ര്‍​ഗ​ന്ധം​മൂ​ലം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ഴി​യു​ന്ന​വ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​വ​ശി​ഷ്ട​ങ്ങ​ള്‍ കൊ​ത്തി സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​തും പ​തി​വു കാ​ഴ്ച​ക​ളാ​ണ്.

മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും നി​ല​വി​ലു​ണ്ട്. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍​നി​ന്നും മ​റ്റും വാ​ഹ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ളെ​ത്തി​ച്ച് വ​ഴി​യി​ല്‍ മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​പോ​കു​ന്ന​വ​രും ഏ​റെ​യാ​ണ്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റും ഇ​വി​ടെ തീ​യി​ട്ടു ന​ശി​പ്പി​ക്കു​ന്ന രീ​തി​യും പ​തി​വാ​യ ഇ​വി​ടെ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​ക്യ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ര്‍ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റും വി​ല്പ​ന ന​ട​ത്തു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നെ​ന്മാ​റ പ​ഞ്ചാ​യ​ത്തു​ക​ള്‍ നാ​ളു​ക​ള്‍​ക്കു മു​മ്പാ​യി നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ല്‍ ഇ​ത്ത​രം ക​വ​റു​ക​ള്‍ സു​ല​ഭ​മാ​ണ്.

പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ നെ​ന്മാ​റ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും​നി​ന്ന് വാ​ഹ​ന​ത്തി​ലെ​ത്തി മാ​ലി​ന്യം സം​ഭ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ടൗ​ണി​നോ​ടു ചേ​ര്‍​ന്ന് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ സം​ഭ​രി​ക്കാ​റി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇ​വി​ട​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്ത് ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണം.നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കു പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ളും ഉ​ട​നേ സ്വീ​ക​രി​ക്ക​ണം.