വ​ന​ ജാ​ഗ്ര​താ സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കണം: മന്ത്രി
Sunday, February 23, 2020 1:47 AM IST
വ​ട​ക്കാ​ഞ്ചേ​രി: കാ​ട്ടു​തീ ത​ട​യു​ന്ന​തി​നും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നും വ​നം സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​ന​ ജാ​ഗ്ര​താ സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നു വ​നം - വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി അ​ഡ്വ.​ കെ. രാ​ജു പ​റ​ഞ്ഞു. കൊ​റ്റ​ന്പ​ത്തൂ​രി​ലെ വ​ന​ത്തി​ൽ കാ​ട്ടു​തീ​യി​ൽ പൊ​ള്ള​ലേ​റ്റു​ മ​രി​ച്ച ​വ​ന​പാ​ല​ക​ർ​ക്കു വ​നം വ​കു​പ്പി​ന്‍റെ സ​ഹാ​യം കൈ​മാ​റി​യ ശേ​ഷം വ​ട​ക്കാ​ഞ്ചേ​രി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​നം വ​കു​പ്പി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ വാ​ള​യാ​ർ സ്വ​ദേ​ശി ദി​വാ​ക​ര​ന്‍റെ ആ​ശ്രി​ത​നു വ​നം വ​കു​പ്പി​ൽ സ്ഥി​ര നി​യ​മ​നം ന​ൽ​കും. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ളാ​യ വേ​ലാ​യു​ധ​ന്‍റെ​യും, ശ​ങ്ക​ര​ന്‍റെ​യും ആ​ശ്രി​ത​ർ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കും. മ​രി​ച്ച​വ​ർ​ക്ക് പെ​രി​യാ​ർ ടൈ​ഗ​ർ ഫൗ​ണ്ടേ​ഷ​നി​ൽ നി​ന്ന് 7.50 ല​ക്ഷം രൂ​പ​യു​ടെ​യും, വൈ​ൽ​ഡ് ലൈ​ഫ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഒ​രു ല​ക്ഷം രൂ​പ​യു​ടെ​യും ചെ​ക്ക് മ​ന്ത്രി കൈ​മാ​റി.

ഇ​തി​നു പു​റ​മെ വ​നം വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും ധ​ന​സ​ഹാ​യം ന​ൽ​കും. കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന് ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രീ​ശീ​ല​ന​വും, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. വ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള​ട​ങ്ങി​യ ര​ണ്ടു ഫ​യ​ർ റെ​സ്പോ​ൻ​ഡ​ർ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ന​കം വ​നം വ​കു​പ്പി​ന് ല​ദ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ തീ​യ​ണ​യ്ക്കു​ന്ന​തി​നു​ള്ള പ്രാ​കൃ​ത സം​വി​ധാ​ന​ങ്ങ​ൾ മാ​റ്റു​മെ​ന്നും, വ​നം​വ​കു​പ്പി​ന്‍റെ ഒ​രു ഇ​ഞ്ച് സ്ഥ​ലം മ​റ്റു ആ​ർ​ക്കും വി​ട്ടു ന​ൽ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​യോ​ടൊ​പ്പം സിപിഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.കെ. വ​ത്സ​രാ​ജ്, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ എം.ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.ബ​സ​ന്ത് ലാ​ൽ, എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​ന ശ​ല​മോ​ൻ തു​ട​ങ്ങി​യ​വ​രും വ​നം വ​കു​പ്പ് മേ​ധാ​വി പി ​കെ.കേ​ശ​വ​ൻ, അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, മ​ധ്യ​മേ​ഖ​ല സി.സി.എ​ഫ് ദീ​പ​ക് മി​ശ്ര, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ച​ൻ, ത്യാ​ഗ​രാ​ജ​ൻ, എ​സ്.വി ​വി​നോ​ദ് , എ​റ​ണാ​കു​ളം ഫ്ല​യിം​ഗ് സ്ക്വാ​ഡ് ഡിഎ​ഫ്ഒ ​രാ​ജു കെ ​ഫ്രാ​ൻ​സീ​സ് തു​ട​ങ്ങി​യ ഉ​യ​ർ​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.