ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, February 24, 2020 10:50 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​ങ്ക​മാ​ലി കൊ​ര​ട്ടി​ക്കു സ​മീ​പം ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പു​ന്ന​പ്പാ​ടം പു​തി​യ​പ​റ​ന്പി​ൽ മാ​ത്ത​ച്ച​ൻ മ​ക​ൻ ജെ​സ് (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്ത് ജോ​ലി കാ​ര്യ​ങ്ങ​ൾ​ക്കാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി സി ​ബ​സു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​സി​നെ അ​ങ്ക​മാ​ലി എ​ൽ എ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. കാ​ക്ക​നാ​ട് ഇ​ൻ​ഡ​സ് മോ​ട്ടോ​ർ​സി​ലെ മെ​ക്കാ​നി​ക്കാ​യി​രു​ന്നു. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഇ​ള​വം​പാ​ടം സെ​ന്‍റ്.​തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: മ​റി​യാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ് (ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കോ​ട്ട​യം), സു​മി.