രണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​കള്‍ ഭാ​ര​ത​പ്പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു
Tuesday, February 25, 2020 10:40 PM IST
പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ചെ​ന്നൈ അ​ണ്ണാ​ന​ഗ​റി​ല്‍ ബി​ല്ലി​വാ​സ​ത്തി​ല്‍ വി​ശ്വ​നാ​ഥ​ന്‍റെ മ​ക​ന്‍ ഗോ​കു​ല്‍ (20), ചെ​ന്നൈ അ​ണ്ണാ​ന​ഗ​റി​ലെ കാ​ര്‍​ത്തി​ക് (19) എ​ന്നി​വ​രാ​ണ് പ​റ​ളി​യി​ലെ ചെ​ക്ക് ഡാ​മി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓടെ മു​ങ്ങി​മ​രി​ച്ച​ത്.

ചെ​ന്നൈ​യി​ല്‍ ജോ​ലിചെ​യ്തി​രു​ന്ന പ​റ​ളി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. വീ​ട്ടിലെത്തി അ​ര​മ​ണി​ക്കൂ​റി​ന​കം കു​ളി​ക്കാ​ന്‍ പു​ഴ​യി​ലേ​ക്കു പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹങ്ങൾ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍. ബ​ന്ധു​ക്ക​ളെ​ത്തി​യശേ​ഷം ഇ​ന്നു പോ​സ്റ്റുമോ​ര്‍​ട്ടം ന​ട​ക്കു​മെ​ന്നു പ​റ​ളി പോ​ലീ​സ് അ​റി​യി​ച്ചു.