കൊ​റോ​ണ വൈറസ്: തൃശൂർ ജി​ല്ല​യി​ല്‍ 27 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Thursday, February 27, 2020 12:56 AM IST
തൃ​ശൂ​ര്‍: കൊ​റോ​ണ (കോവിഡ് 19) വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 27 ആ​യി ചു​രു​ങ്ങി. പ​തി​നാ​ലു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു. ചൈ​ന​യി​ല്‍നി​ന്നും കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന​വ​രും ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍നി​ന്നും ഡി​സ്ചാ​ര്‍​ജാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ഡി​എം​ഒ പ​റ​ഞ്ഞു.
ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി പ​തി​നാ​ലു ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണം തു​ട​ര​ണ​മെ​ന്നാ​ണ് പ്രോ​ട്ടോ​ക്കോ​ളെ​ന്നും അ​തി​നാ​ലാ​ണ് നി​രീ​ക്ഷ​ണം തു​ട​രു​ന്ന​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.
ബൈ​ക്കു​ക​ൾ
കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് ര​ണ്ടു ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. ചാ​ല​ക്കു​ടി പ​രി​യാ​രം മൊ​റേ​ലി ബെ​ന്നി​യു​ടെ മ​ക​ൻ അ​രു​ണ്‍ (25), മ​ണ്ണം​പേ​ട്ട പെ​രു​ന്പി​ൽ ജി​ജോ ജോ​ർ​ജ്, ഇ​യാ​ളു​ടെ മ​ക​ൾ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.