സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളും ഹൈ​ടെ​ക്കാ​യി മാ​റു​മെന്ന് വിദ്യാഭ്യാസമ​ന്ത്രി
Thursday, February 27, 2020 11:19 PM IST
ഒ​റ്റ​പ്പാ​ലം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളും ഹൈ​ടെ​ക്കാ​യി മാ​റു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ്. വാ​ടാ​നാം​കു​റു​ശി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ കെ​ട്ടി​ട​വും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്‌​കൂ​ളു​ക​ള്‍ ഹൈ​ടെ​ക്കാ​ക്കു​ന്ന​തി​നാ​യി 790 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്. 3500 കോ​ടി​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ന​ട​പ്പാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

എം​എ​ല്‍​എ, എം​പി, ത​ദ്ദേ​ശ​സ്വ​യ​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ ഫ​ണ്ടി​ല്‍​നി​ന്നും 5000 കോ​ടി രൂ​പ​യാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് മാ​ത്രം ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​ത്ത​വ​ണ നീ​തി ആ​യോ​ഗി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം രാ​ജ്യ​ത്ത് ഒ​ന്നാ​മ​താ​യ​ത് സ്‌​കൂ​ളു​ക​ള്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്.

ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് ല​ഭി​ച്ച സം​സ്ഥാ​ന​വും കേ​ര​ളം ത​ന്നെ​യാ​ണ്. ജൂ​ണ്‍ മാ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ ക്ലാ​സു​മു​റി​ക​ളി​ലും ക്ലാ​സ് ലൈ​ബ്ര​റി ആ​രം​ഭി​ക്കും. 2020-21 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യ​ക്തി​ഗ​ത മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ഉ​ണ്ടാ​യി​രി​ക്കും എ​ന്ന​താ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ മ​റ്റ് ര​ണ്ടു​ല​ക്ഷ്യ​ങ്ങ​ള്‍. ഇ​തി​നാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു​കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. ച​ട​ങ്ങി​ല്‍ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ഈ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന പാ​ര്‍​വ​തി, ഇ​ന്ദി​ര, ഷീ​ല എ​ന്നീ അ​ധ്യാ​പ​ക​രെ മ​ന്ത്രി ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ചു. കൈ​റ്റ് സി​ഇ​ഒ അ​ന്‍​വ​ര്‍ സാ​ദ​ത്ത് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഷാ​ബി​റ, ജി​ഷാ​ര്‍ പ​റ​മ്പി​ല്‍, അ​ധ്യാ​പ​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.