വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലും മു​ട​പ്പ​ല്ലൂ​രി​ലും വ്യാ​പ​ക​മോ​ഷ​ണം
Thursday, February 27, 2020 11:22 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലും മു​ട​പ്പ​ല്ലൂ​രി​ലും വ്യാ​പ​ക മോ​ഷ​ണം. ര​ണ്ട​ര​പ​വ​ന്‍ സ്വ​ര്‍​ണ​വും പ​ണ​വും റെ​ഡി​മെ​യ്ഡ് തു​ണി​ക​ളും ന​ഷ്ട​പ്പെ​ട്ടു. മു​ട​പ്പ​ല്ലൂ​ര്‍ പ​ടി​ഞ്ഞാ​റെ​ത്ത​റ പു​ഴ​യ്ക്ക​ല്‍​വീ​ട്ടി​ല്‍ ബാ​ഹു​ലേ​യ​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി​യ മോ​ഷ്ടാ​വ് അ​മ്മ ക​മ​ല​ത്തി​ന്‍റെ ക​ഴു​ത്തി​ലെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു. മോ​ഷ്ടാ​വു​മാ​യു​ള്ള പി​ടി​വ​ലി​യി​ല്‍ മാ​ല​യു​ടെ ചെ​റി​യ തു​ണ്ടു​കി​ട്ടി. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ​യാ​ണ് ക​മ​ലം.
ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ഒ​ന്നി​നാ​ണ് വീ​ട്ടി​ല്‍ മോ​ഷ്ടാ​വ് ക​യ​റി​യ​ത്. വീ​ടി​നു​പു​റ​ത്തെ ബാ​ത്ത് റൂ​മി​ല്‍​പോ​യി തി​രി​ച്ചു ക​ട്ടി​ലി​ല്‍​വി​ന്നു കി​ട​ന്ന​തി​നു​ശേ​ഷ​മാ​ണ് സം​ഭ​വ​മെ​ന്ന് ക​മ​ലം പ​റ​ഞ്ഞു. മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ​ര്‍​ന്ന ക​മ​ലം ബ​ഹ​ള​മു​ണ്ടാ​ക്കി തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ ഉ​റ​ങ്ങി​യി​രു​ന്ന മ​ക​ന്‍ ബാ​ഹു​ലേ​യ​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.
അ​പ്പോ​ഴേ​യ്ക്കും മാ​ല​യു​മാ​യി മോ​ഷ്ടാ​വ് സ്ഥ​ലം​വി​ട്ടു. വീ​ടി​ന്റെ മു​ന്നി​ലേ​യും പി​റ​കി​ലേ​യും വാ​തി​ലു​ക​ള്‍ തു​റ​ന്നാ​ണ് കി​ട​ന്നി​രു​ന്ന​തെ​ന്ന് ബാ​ഹു​ലേ​യ​ന്‍ പ​റ​ഞ്ഞു. മു​ന്നി​ലെ ബ​ള്‍​ബ് പൊ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ല്കാ​ന്‍ ഉ​ഴി​ഞ്ഞു​വ​ച്ച വ​ള​യും നോ​ട്ടും കൂ​ടി​യ തു​ണി​ക്കി​ഴി തു​റ​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ലെ സ്വ​ര്‍​ണ​വ​ള ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. കി​ഴി​യി​ലെ പ​ത്തു​രൂ​പ നോ​ട്ട് വീ​ടി​നു​മു​ന്നി​ല്‍​നി​ന്നും കി​ട്ടി. മു​റി​ക​ളി​ലെ ബാ​ഗും മ​റ്റും തെ​ര​ഞ്ഞ​തി​ന്റെ അ​ട​യാ​ള​ങ്ങ​ളു​ണ്ട്.
ക​മ​ലം പു​റ​ത്തെ ബാ​ത്ത് റൂ​മി​ല്‍ പോ​യ സ​മ​യം തു​റ​ന്നി​ട്ട വാ​തി​ലി​ലൂ​ടെ ക​ള്ള​ന്‍ വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി ഒ​ളി​ച്ചി​രു​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. 86 വ​യ​സു​ള്ള ഇ​വ​ര്‍ രാ​ത്രി​യി​ല്‍ ഇ​ട​യ്ക്കി​ടെ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പു​റ​ത്തെ ബാ​ത്ത് റൂ​മി​ല്‍ പോ​കാ​റു​ണ്ട​ത്രേ.
ഇ​വ​ര്‍ രാ​ത്രി​സ​മ​യം ഇ​ങ്ങ​നെ വാ​തി​ല്‍​തു​റ​ന്നു പോ​കു​ന്ന​തും വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യു​ന്ന​വ​രു​മാ​കാം മോ​ഷ്ടാ​ക്ക​ളെ​ന്നാ​ണ് നി​ഗ​മ​നം. അ​മ്മ​യും മ​ക​നും മാ​ത്ര​മേ രാ​ത്രി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. മ​ക​ന്‍റെ ഭാ​ര്യ അ​ജി​ത തൃ​ശൂ​രി​ലെ അ​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. വീ​ടി​നു പി​റ​കു​വ​ശം നെ​ല്‍​പാ​ട​മാ​ണ്. വ​ട​ക്ക​ഞ്ചേ​രി സി​ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ല്‍ പ​ഴ​യ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​നു ചു​റ്റു​മു​ള്ള അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം​ന​ട​ന്ന​ത്. കി​ഴ​ക്ക​ഞ്ചേ​രി ഈ​ര​രി​ക്ക​ല്‍ ര​ഞ്ജി​ത്ത് ടോ​മി​യു​ടെ ബ്ലൂ​മൂ​ണ്‍ തു​ണി​ക്ക​ട, ഉ​ണ്ണി​യു​ടെ അ​തു​ല്യ ബൈ​ക്ക് വ​ര്‍​ക്ക്‌​ഷോ​പ്പ്, ഗോ​കു​ലി​ന്‍റെ സ​ര്‍​വേ ഓ​ഫീ​സ്, ര​മേ​ഷ്, ഷാ​ജ​ഹാ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ ആ​ധാ​ര​മെ​ഴു​ത്ത് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ര​ഞ്ജി​ത്തി​ന്‍റെ തു​ണി​ക്ക​ട​യി​ല്‍​നി​ന്നും 1500 രൂ​പ​യും ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ റെ​ഡി​മെ​യ്ഡ് തു​ണി​ക​ളും ന​ഷ്ട​മാ​യി. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തെ ക​ന​മു​ള്ള ഗ്ലാ​സ് ഡോ​ര്‍ ത​ക​ര്‍​ത്താ​ണ് തു​ണി​ക്ക​ട​യി​ല്‍ ക​ട​ന്നി​രി​ക്കു​ന്ന​ത്. പൊ​ട്ടി​ച്ച ചി​ല്ല് പി​റ​കു​വ​ശ​ത്ത് ബ​ക്ക​റ്റി​ലാ​ക്കി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ബാ​ത്ത്‌​റൂ​മും മോ​ഷ്ടാ​വ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.
മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഷ​ട്ട​റു​ക​ളു​ടെ പൂ​ട്ടു​ക​ള്‍ ത​ക​ര്‍​ത്താ​ണ് അ​ക​ത്ത് ക​ട​ന്നി​ട്ടു​ള്ള​ത്. ഷാ​ന​വാ​സി​ന്‍റെ ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സി​ലെ മേ​ശ​യ്ക്കു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക് സ​ഞ്ചി​യും ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ ഇ​തു പ​രി​ശോ​ധി​ച്ചു.
ടൗ​ണി​ല്‍ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ ക​ട​ക​ളി​ലെ മോ​ഷ​ണം പോ​ലീ​സി​നും വ​ലി​യ ത​ല​വേ​ദ​ന​യാ​കും. ഏ​തു​സ​മ​യ​വും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​യ​ല്‍ ജം​ഗ്ഷ​ന്‍ റോ​ഡി​നോ​ടു ചേ​ര്‍​ന്നാ​ണ് തു​ണി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​ക​ട​യു​ടെ ഷ​ട്ട​റും ചി​ല്ലും ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്നി​ട്ടു​ള്ള​ത്.
ഒ​രാ​ഴ്ച​മു​മ്പ് ഇ​തി​ന​ടു​ത്ത കോം​പ്ല​ക്‌​സി​ല്‍ ഒ​രാ​ള്‍ പ​ക​ല്‍​സ​മ​യം ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് ബൈ​ക്കെ​ടു​ത്ത് പു​റ​ത്തു​പോ​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ഷ​ണം പി​ടി​ക്ക​പ്പെ​ടു​മെ​ന്ന​തി​നാ​ല്‍ ബൈ​ക്ക് പി​ന്നീ​ട് അ​വി​ടെ​ത​ന്നെ വ​ച്ച് ഇ​യാ​ള്‍ ഓ​ടി​പ്പോ​യി. ഇ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രാ​ളാ​ണ് ചി​ത്ര​ത്തി​ല്‍ ദൃ​ശ്യ​മാ​യി​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.