മണ്ണാർക്കാട്ട് സിവിൽ സപ്ലൈസിന്‍റെ കടുത്ത പരിശോധന
Thursday, March 26, 2020 10:47 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല​വ​ർ​ധ​ന എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
താ​ലൂ​ക്ക് സി​വി​ൽ സ​പ്ലൈ​സ് റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്,കോ​ട​തി​പ്പ​ടി, ആ​ശു​പ​ത്രി​പ്പ​ടി, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ല ക​ട​ക​ളി​ലും പ​ല ത​ര​ത്തി​ലു​ള്ള വി​ല​ക​ളാ​ണ് ഈ​ടാ​ക്ക​ന്ന​ത് എ​ന്ന പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.
90 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി 120 രൂ​പ​യ്ക്കും 40 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​ച്ച​മു​ള​ക് 100 രൂ​പ​യ്ക്കു​മാ​ണ് വി​ല്ക്കു​ന്ന​ത് .പെ​ട്ട​ന്ന് കേ​ടാ​വാ​ത്ത പ​ച്ച​ക്ക​റി​ക​ൾ ആ​ളു​ക​ൾ സം​ഭ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത്. പ​ല വ്യാ​പാ​രി​ക​ളും അ​വ​സ​രം മു​ത​ലാ​ക്കി വി​ല വ​ർ​ദ്ധി​പ്പി​ച്ച​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​മി​ത​വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്തു . ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ന​ൽ​കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു .പ്ര​ധാ​ന​മാ​യും പ​ച്ച​മു​ള​ക് ,ചെ​റി​യ ഉ​ള്ളി ,സ​വാ​ള, ഉ​രു​ള​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത്.​പ്ര​ധാ​ന​മാ​യും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ആ​ണ് പ​ച്ച​ക്ക​റി വി​ല വ​ർ​ദ്ധ​ന അ​നു​ഭ​വ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​വി​ധ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​രി​ക്ക് ര​ണ്ട് രൂ​പ മു​ത​ൽ എ​ട്ട് രൂ​പ വ​രെ​യാ​ണ് വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.