കോ​വി​ഡ് 19: ജി​ല്ല​യി​ൽ 18531 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, April 5, 2020 11:24 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 7 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്. നി​ല​വി​ൽ 18502 പേ​ർ വീ​ടു​ക​ളി​ലും 4 പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 23 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 2 പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ആ​കെ 18531 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​റ്റാ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല.
പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച 507 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 458 എ​ണ്ണം നെ​ഗ​റ്റീ​വും 7 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്.ഇ​തു​വ​രെ 25828 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 7297 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. 2538 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഓ.​പി യി​ലോ കാ​ഷ്വാ​ൽ​റ്റി​യി​ലോ പോ​ക​രു​ത്. അ​വ​ർ ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ർ​ഡി​ലേ​ക്ക് മാ​ത്രം എ​ത്തേ​ണ്ട​താ​ണ്. സം​സ്ഥാ​ന​മൊ​ട്ടാ​കെ അ​ട​ച്ചി​ട​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്കേ​ണ്ട​താ​ണ്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക. പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി ഒ​രു വി​ധ​ത്തി​ലും ഇ​ട​പെ​ടാ​തി​രി​ക്കു​ക.
മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ 24 വ​രെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ 28 ദി​വ​സം ഐ​സൊ​ലേ​ഷ​നി​ൽ നി​ർ​ബ​ന്ധ​മാ​യും തു​ട​ര​ണം. ഐ​സൊ​ലേ​ഷ​നി​ലു​ള്ള ആ​ളു​ക​ൾ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, രോ​ഗ​മു​ള്ള​വ​ർ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത്.
24*7 കാ​ൾ സെ​ന്‍റ​ർ ന​ന്പ​ർ: 0491 2505264, 2505189.