അ​ഗ്നി​ശ​മ​ന സേ​ന​ക്ക് ജ​ന​ങ്ങ​ളു​ടെ ക​യ്യ​ടി
Sunday, April 5, 2020 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ വീ​ട്ടി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ ഓ​ടി​യെ​ത്തു​ന്ന അ​ഗ്നി​ശ​മ​ന സേ​ന​ക്ക് ജ​ന​ങ്ങ​ളു​ടെ നി​റ​ഞ്ഞ ക​യ്യ​ടി. മ​രു​ന്നി​നാ​യാ​ലും ചി​കി​ത്സ​ക്കാ​യാ​ലും ആ​പ​ൽ​ഘ​ട്ട​ങ്ങ​ളി​ലും ആ​ളു​ക​ൾ ഇ​പ്പോ​ൾ ബ​ന്ധ​പ്പെ​ടു​ന്ന​ത് ഫ​യ​ർ​ഫോ​ഴ്സ് ന​ന്പ​റു​ക​ളി​ലാ​ണ്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള ലോ​ക്ക് ഡൗ​ണി​ൽ ആ​ളു​ക​ളെ​ല്ലാം വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ പ​ല​പ്പോ​ഴും ര​ക്ഷാ​മു​ഖ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും ഇ​വ​ർ​ക്ക് കീ​ഴി​ൽ പു​തി​യ​താ​യി രൂ​പം കൊ​ണ്ടി​ട്ടു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ളു​മാ​ണ്. മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കാ​നും ചി​കി​ത്സ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​നു​മൊ​ക്കെ പ​ര​സ​ഹാ​യ​മി​ല്ലാ​ത്ത​വ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ​യാ​ണ് ശ​ര​ണം പ്രാ​പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ൾ ലോ​ക്ക് ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ൽ വ​രു​ന്നു​ണ്ടെ​ന്ന് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ വി.​എ​സ്.​സ്മി​നേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.​താ​ൻ പോ​ലും അ​റി​യാ​തെ ഷു​ഗ​റി​ന്‍റെ മ​രു​ന്നു​മാ​യി വീ​ട്ടി​ലെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ക​ണി​ച്ചി​പ​രു​ത​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി ബി​ജു വ​ർ​ഗീ​സി​ന് ആ​ശ്ച​ര്യ​മാ​യി.

കൊ​റി​യ​ർ വ​ഴി​യാ​ണ് ബി​ജു​വി​ന് എ​റ​ണാകു​ള​ത്തു നി​ന്നും മ​രു​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​ൽ കൊ​റി​യ​ർ സ​ർ​വ്വീ​സ് നി​ല​ച്ച​തോ​ടെ മ​രു​ന്ന് കി​ട്ടാ​ൻ ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് മ​രു​ന്നു​മാ​യി ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്.​ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള​ള വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വി​ലാ​സ​ക്കാ​ര​നെ തേ​ടി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​ത്. കോ​വി​ഡി​നെ​തി​രെ ന​ഗ​ര​ങ്ങ​ളും നാ​ട്ടി​ൻ പു​റ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തും സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ സ​ഹാ​യി​ക​ളാ​യും ഫ​യ​ർ​ഫോ​ഴ്സും സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യു​മു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് ചെ​യ്യേ​ണ്ട ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഡ്യൂ​ട്ടി​യാ​യി മാ​റി. ഫ​യ​ർ കോ​ൾ വ​ന്നാ​ൽ ചെ​യ്യു​ന്ന അ​തേ വേ​ഗ​ത​യി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രം​ഗ​ത്തു​ള്ള​ത്.