മനസ്സിലെ തീയും അണയ്ക്കും നമ്മുടെ അഗ്നിശമനസേന
Wednesday, April 8, 2020 12:02 AM IST
പാ​ല​ക്കാ​ട് : തീ​പി​ടു​ത്ത​മോ മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ളോ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്രം വി​ളി​ച്ചി​രു​ന്ന 101 ലേ​ക്ക് ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വി​ളി​ക്കു​ന്പോ​ൾ കി​ട്ടു​ന്ന​ത് മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​വ​ശ്യ സേ​വ​ന​ങ്ങ​ളും.

കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണി​ലാ​യ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി ഓ​ടി​യെ​ത്തു​ന്ന​ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ കീ​ഴി​ലു​ള്ള അ​ഞ്ഞൂ​റി​ലേ​റെ ജീ​വ​ന​ക്കാ​രാ​ണ്.

ലോ​ക്ക് ഡൗ​ണി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി മാ​ർ​ച്ച് 30 നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന​ത്. സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ദി​വ​സ​വും നൂ​റി​ലേ​റെ വി​ളി​ക​ളാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന​തെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ജി​ല്ലാ മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക​ർ പ​റ​യു​ന്നു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ത​ട​സം ഇ​ല്ലെ​ങ്കി​ലും മ​രു​ന്നു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. പ​ല മ​രു​ന്നു​ക​ളും എ​ല്ലാ​യി​ട​ത്തും ല​ഭി​ക്കാ​റി​ല്ല. അ​ക​ത്തേ​ത്ത​റ എ​ൻ.​എ​സ്.​എ​സ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ലെ ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ മ​ക​നു​ള്ള മ​രു​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വി​വി​ധ ജി​ല്ല​ക​ളി​ൽ കൈ​മാ​റി പാ​ല​ക്കാ​ട് എ​ത്തി​ച്ച​തും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് മാ​ത്രം ല​ഭി​ക്കു​ന്ന മ​രു​ന്ന് അ​വി​ടെ പോ​യി വാ​ങ്ങി രോ​ഗി​ക്ക് ന​ൽ​കി​യ​തു​മെ​ല്ലാം സേ​വ​ന​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​യി.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നും പ​ള്ളി​പ്പു​റ​ത്തെ വ​യോ​ജ​ന​ങ്ങ​ൾ മാ​ത്ര​മു​ള്ള വീ​ട്ടി​ലേ​ക്ക് മ​രു​ന്നെ​ത്തി​ച്ച​തും നി​ല​ന്പൂ​രി​ൽ നി​ന്നും അ​ർ​ബു​ദ​ത്തി​നു​ള്ള മ​രു​ന്ന് പു​തു​ന​ഗ​ര​ത്ത് എ​ത്തി​ച്ച​തു​മെ​ല്ലാം ഇ​തി​ൽ ചി​ല​ത് മാ​ത്രം.

സ്വ​ന്ത​മാ​യി മ​രു​ന്ന് വാ​ങ്ങാ​ൻ പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ, മ​രു​ന്നി​ന്‍റെ ല​ഭ്യ​ത കു​റ​വ് മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ദൂ​ര​പ​രി​ധി ക​ണ​ക്കാ​ക്കാ​തെ​യാ​ണ് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ നി​ന്നും ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മും ഫ​യ​ർ​ഫോ​ഴ്സും മു​ന്നി​ൽ ത​ന്നെ​യു​ണ്ട്. പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് വാ​ങ്ങി​ച്ചു ന​ൽ​കു​ന്ന​തി​നും മ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കും സേ​ന മു​ന്നി​ൽ ത​ന്നെ​യു​ണ്ട്.