പാ​ല​ക്കു​ഴി​യി​ൽ വ്യാ​ജ​വാ​റ്റ് വേ​ട്ട; 1200 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു
Wednesday, April 8, 2020 12:04 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര മേ​ഖ​ല​യാ​യ പാ​ല​ക്കു​ഴി​യി​ൽ വ​ൻ​വ്യാ​ജ​വാ​റ്റ് വേ​ട്ട; 1200 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു.​പാ​ല​ക്കു​ഴി ഉ​ൾ​വ​ന​ത്തി​ൽ നി​ന്നാ​ണ് ആ​ല​ത്തൂ​ർ ഡി ​വൈ എ​സ് പി ​കെ .എം ​ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഷ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.​
മ​ല​യോ​ര മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ​വാ​റ്റു ന​ട​ക്കു​ന്നു എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.​
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടു​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും പ​ത്ത് കി​ലോ​മീ​റ്റ​റോ​ളം മു​ക​ളി​ലേ​ക്ക് ക​യ​റി തി​ണ്ടി​ല്ലം വെ​ള്ള​ചാ​ട്ടം ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തെ പാ​റ​യി​ടു​ക്കി​ൽ നി​ന്നു​മാ​ണ് വാ​ഷ് പി​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്ന് വീ​പ്പ​ക​ളി​ലാ​യും കു​ട​ങ്ങ​ളി​ലും സൂ​ക്ഷി​ച്ച വാ​ഷാ​ണ് ന​ശി​പ്പി​ച്ച​ത്.​പോ​ലീ​സ് സം​ഘ​ത്തെ തു​ട​ർ​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​ഇ​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ഷി​ൽ വീ​ര്യ​ത്തി​ന് വേ​ണ്ടി ചെ​രു​പ്പ്, ഓ​ന്തി​ന്‍റെ​ത​ല, തേ​ര​ട്ട, എ​ന്നി​വ​യും അ​ധി​മാ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി.​വ​ൻ മ​ദ്യ ദു​ര​ത്തി​ന് ത​ന്നെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന വാ​റ്റ് കേ​ന്ദ്ര​മാ​ണ് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ന​ശി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നു.​ മം​ഗ​ലം​ഡാം സി. ​ഐ കെ. ​ടി ശ്രീ​നി​വാ​സ​ൻ, അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​കെ. എ​സ് സു​ന്ദ​ര​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ. ​പി ശ​ശി, വി​നു​മോ​ൻ, ഡി​വൈ എ​സ് പി ​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡി​ൽ​പ്പെ​ട്ട റ​ഹീം​മു​ത്തു, കെ ​ആ​ർ കൃ​ഷ്ണ​ദാ​സ്, യു ​സൂ​ര​ജ്ബാ​ബു, കെ ​ദി​ലീ​പ്, ആ​ർ സു​ധീ​ഷ്, ബി ​ഷി​ബു, ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.