കമ്യൂണി​റ്റി കി​ച്ച​ന് തു​ക കൈ​മാ​റി
Wednesday, April 8, 2020 12:04 AM IST
ആ​ല​ത്തൂ​ർ:​റോ​ട്ട​റി ക്ല​ബ് ആ​ല​ത്തൂ​ർ സെ​ൻ​ട്ര​ലും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കും സം​യു​ക്ത​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണ​ത്തി​നു​ള്ള തു​ക ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 60 ഭ​ക്ഷ​ണ പൊ​തി​ക​ൾ ആ​ണ് ഒ​രു ദി​വ​സം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.10 ദി​വ​സ​ത്തേ​ക്കു​ള്ള 600 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ 15000 രൂ​പ​യു​ടെ ചെ​ക്കാ​ണ് ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ സെ​ക്ര​ട്ട​റി കെ.​ജ​യ​ന​ൻ എ​ന്നി​വ​ർ​ക്ക് റോ​ട്ട​റി ക്ല​ബ് ഡി​സ്ട്രി​ക്ട് ഓ​ഫീ​സ​ർ ടി. ​പ​ത്മ​നാ​ഭ​ൻ കൈ​മാ​റി​യ​ത്.

അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി

ത​ച്ച​നാ​ട്ടു​ക​ര:​കോ​വി​ഡ്19 രോ​ഗ​ബാ​ധ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ട്രോ​മാ​കെ​യ​ർ നാ​ട്ടു​ക​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി. നാ​ട്ടു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​വും വാ​ഹ​ന​ങ്ങ​ളും ത​ച്ച​നാ​ട്ടു​ക​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, നാ​ട്ടു​ക​ൽ റേ​ഷ​ൻ ഷോ​പ്പ്, ഇ​സാ​ഫ് ബാ​ങ്ക്, വി​ജ​യ ബാ​ങ്ക് പ​രി​സ​ര​വും എ​ടി​എ​മ്മു​ക​ളും അ​ട​ക്കം നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ണു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.