മു​ത​ല​മ​ട കു​ടും​ബാരോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ക​ലം പാ​ലി​യ്ക്ക​ൽ അ​വ​താ​ള​ത്തി​ൽ
Wednesday, April 8, 2020 12:05 AM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ.​പി​യി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ർ കൂ​ടു​ന്നു.​
എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ അ​ക​ലം പാ​ലി​ക്ക​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഡോ​ക്ട​റെ കാ​ണാ​ൻ നി​ൽ​ക്കു​ന്ന​വ​രെ അ​ക​ലം പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​വാ​ത്ത​ത് പൊ​തു​ജ​ന പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​
മു​ത​ല​മ​ട കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര പ​രി​ധി​യി​ൽ സം​സ്ഥാ​ന​ത്തി​ന​ക​ത്ത് നി​ന്ന് 123 പേ​രും ജി​ല്ല​ക്ക് അ​ക​ത്തു നി​ന്ന് 84 പേ​രും വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ഒ​ൻ​പ​തു പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ് .വൈ​കു​ന്നേ​രം ആ​റു​വ​രെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു മ​രു​ന്നും ന​ൽ​കു​ന്നു​ണ്ട്. മു​ത​ല​മ​ട​യു​ടെ സ​മീ​പ​ഞ്ചാ​യ​ത്താ​യ ആ​ന മ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ർ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ആ​ന​മ​ല​യി​ൽ നി​ന്നും പ​ല​രും മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ലെ ബ​ന്ധു​വി​ട്ടു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​താ​യി പൊ​തു​ജ​നം പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്.