കാ​ൻ​സ​ർ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത: ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, April 8, 2020 12:05 AM IST
പാലക്കാട് : ജി​ല്ല​യി​ൽ കാ​ൻ​സ​ർ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച് മ​തി​ല​ക​ത്ത് ഫാ​ർ​മ മ​രു​ന്നു വി​ത​ര​ണ ക​ന്പ​നി​യി​ലും പ്ര​ധാ​ന മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
കാ​ൻ​സ​ർ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ ജി​ല്ല​യി​ലെ ഏ​ക ഡി​സ്ബ്യൂ​ട്ട​റാ​യ അ​യ്യ​പ്പു​ര​ത്തെ മ​തി​ല​ക​ത്ത് ഫാ​ർ​മ​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി​സ്റ്റ് വി​ഭാ​ഗ ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ് പ്ര​കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ​യും മ​റ്റു കാ​ൻ​സ​ർ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ​യും സ്റ്റോ​ക്ക് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.
കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഭൂ​രി​ഭാ​ഗം മ​രു​ന്നു​ക​ളും ഹോ​ൾ​സെ​യി​ലാ​യി ല​ഭ്യ​മാ​ണെ​ന്നും സ്റ്റോക്കി​ലാ​ത്ത മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഫാ​ർ​മ ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ​താ​യും ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
ഇ​തി​നു​പു​റ​മെ, കാ​ൻ​സ​ർ പ്ര​തി​രോ​ധ മ​രു​ന്ന് വി​ൽ​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ഒ​ന്നാ​യ പ​ര​ശു​റാം മെ​ഡി​ക്ക​ൽ​സി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ൻ​സ​ർ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ഏ​റെ ചെ​ല​വേ​റി​യ​താ​യ​തി​നാ​ൽ വ​ലി​യ അ​ള​വി​ൽ മ​രു​ന്നു​ക​ൾ ഇ​വി​ടെ സ്റ്റോ​ക്ക് ചെ​യ്യു​ന്നി​ല്ല. അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡോ​ക്ട​റു​ടെ പ്രി​സ്ക്രി​പ്പ്ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സ്തു​ത മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ലാ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ എം.​സി നി​ഷി​ത്, സോ​ണ്‍ 3 ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​എ​ൻ ബി​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.